അദാനിയുടെ ഭിക്ഷ വാങ്ങാന്‍ നടക്കുന്നയാളാണ് മുഖ്യമന്ത്രി

1 min read

തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖ സമരത്തിന്റെ ഭാഗമായി ഇന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത മത്സ്യത്തൊഴിലാളി വഞ്ചനാ ദിനം ആചരിക്കുകയാണ്. ഓഖി ദുരന്ത വാര്‍ഷികത്തോടനുബന്ധിച്ചാണ് ദിനാചരണം.ഓഖി ദുരന്തത്തില്‍ മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്ര്‍! പ്രഖ്.ാപിച്ച സഹായ വാഗ്ദാനങ്ങള്‍ നടപ്പാക്കിയിട്ടില്ലെന്ന് വിഴിഞ്ഞം സമരസമിതി കണ്‍വീനര്‍ ഫാദര്‍ തിയോഡിഷ്യസ് ഡിക്രൂസ് പറഞ്ഞു..ഓഖി ദുരിത ബാധിതര്‍ക്കുള്ള പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കണം.മന്ത്രിമാര്‍ തലങ്ങും വിലങ്ങും നടന്ന് ഓരോന്ന് പറയുന്നു. ഒരു കുടുംബത്തെപ്പോലും മാറ്റിപാര്‍പ്പിച്ചിട്ടില്ല. തീരശോഷണം മൂലം ദുരിതം അനുഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടിലില്ല.മുഖ്യമന്ത്രിയുടെ വീട്ടില്‍ കാലിതൊഴുത്തിന് 45 ലക്ഷം ചെലവിട്ടു. പാവപ്പെട്ട മത്സ്യത്തൊഴിലാളിക്ക് മാറിതാമസിക്കാന്‍ 5000 രൂപയാണ് വകയിരുത്തിയരിക്കുന്നത്. ആവശ്യങ്ങള്‍ അംഗീകരിക്കുക, അല്ലെങ്കില്‍ മുഖ്യമന്ത്രി രാജിവച്ച് പുറത്ത് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

വഞ്ചനാദിനാചരണത്തിന്റെ ഭാാഗമായി ഇന്ന് അതിരൂപതയ്ക്ക് കീഴിലെ വീടുകളില്‍ ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ ഓര്‍മയ്ക്കായി മെഴുകുതിരികള്‍ കത്തിക്കും. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രത്യേക യോഗങ്ങളും സംഘടിപ്പിക്കും. മുല്ലൂരിലെ ഉപരോധ സമരപ്പന്തലില്‍ പൊതു സമ്മേളനവും ഉണ്ടാകും. സമരത്തോട് ഇടവകാംഗങ്ങള്‍ സഹകരിക്കണം എന്നാഹ്വാനം ചെയ്ത് കഴിഞ്ഞ ഞായറാഴ്ച പള്ളികളില്‍ സര്‍ക്കുലര്‍ വായിച്ചിരുന്നു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വിഴിഞ്ഞത് കനത്ത ജാഗ്രത തുടരുകയാണ്. കൂടുതല്‍ പൊലീസുകാരെ വിഴിഞ്ഞത് വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കൂടുതല്‍ അറസ്റ്റുകള്‍ താത്കാലത്തേക്ക് വേണ്ടയെന്നാണ് തീരുമാനം. ഇന്നലെ ചേര്‍ന്ന സര്‍വകക്ഷി യോഗം തീരുമാനമാകാതെ പിരിഞ്ഞിരുന്നു. സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ലത്തീന്‍ അതിരൂപതയുടെ നിലപാട്.പരാജയപ്പെടുത്താന്‍ ഉദ്ദേശിച്ചാണ് യോഗം സംഘടിപ്പിച്ചത്.മത്സ്യത്തൊഴിലാലകള്‍ ഉന്നയിച്ച 7 ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരവുമായി മുന്നോട്ട് പോകുമെന്നും സമരസമിതി അറിയിച്ചു

Related posts:

Leave a Reply

Your email address will not be published.