കോര്‍പറേഷനിലെ ശുപാര്‍ശ കത്ത്: വിജിലന്‍സ് അന്വേഷണത്തിന് 45 ദിവസം വരെ വേണമെന്ന് ആവശ്യം
1 min read
തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രന്റേയും കൗണ്‍സിലര്‍ ഡി.ആര്‍.അനിലിന്റേയും ശുപാര്‍ശ കത്തുകളെ കുറിച്ചും പിന്‍വാതില്‍ നിയമങ്ങളെ കുറിച്ചുമുള്ള വിജിലന്‍സ് അന്വേഷണം വൈകും.പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കാന്‍ 45 ദിവസമെടുക്കാമെന്നാണ് വിജിലന്‍സ് നിലപാട്.കത്തിന്റെ ആധികാരിത ,പിന്‍വാതില്‍ നിയമനങ്ങള്‍ എന്നിവയില്‍ ഇനിയും അന്വേഷണം പൂര്‍ത്തീകരിക്കാനുണ്ടെന്ന നിലപാടിലാണ് വിജിലന്‍സ്.
ശുപാര്‍ശ കത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി അടുത്ത ആഴ്ച ഹൈക്കോടതി പരിഗണിക്കും. അന്വേഷണം തുടരുകയാണെന്ന നിലപാടായിരിക്കും വിജിലന്‍സ് സ്വീകരിക്കുക.
അതേസമയം മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെ സമരം ഇന്നും തുടരും.മഹിളാ കോണ്‍ഗ്രസ് ഇന്ന് കോര്‍പ്പറേഷനിലേക്ക്
മാര്‍ച്ച് നടത്തും.