മേയറുടെ കത്ത് കേസ് മുഖ്യമന്ത്രി അട്ടിമറിക്കുന്നു വിഡി സതീശന്‍
1 min readഎറണാകുളം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ കത്ത് കേസ് മുഖ്യമന്ത്രി നേരിട്ട് അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി..കത്ത് കത്തിച്ചതിന് തെളിവ് നശിപ്പിച്ചതിന് കേസ് എടുക്കണം.ഫോണില്‍ ആനാവൂരിന്റെ മൊഴി എടുത്തത് കേട്ട് കേള്‍വിയില്ലാത്ത പരിപാടിയാണ്.ആനാവൂര്‍ നാഗപ്പന്‍ സമാന്തര എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചാണെന്നും അദ്ദേഹം പരിഹസിച്ചു.
അതിനിടെ നിയമന കത്ത് വിവാദത്തില്‍ പ്രത്യേക കൗണ്‍സില്‍ യോഗം ചേരുമ്പോള്‍.മേയര്‍ ആര്യ രാജേന്ദ്രന്‍ അധ്യക്ഷത വഹിക്കരുതെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു.ഡപ്യൂട്ടി മേയര്‍ അധ്യക്ഷത വഹിക്കണമെന്നാണ് ആവശ്യം.യുഡിഎഫ് മേയര്‍ക്ക് കത്ത് നല്‍കി.കൗണ്‍സില്‍ യോഗ സമയം നീട്ടണമെന്ന ആവശ്യവുമായി ബിജെപി രംഗത്ത് വന്നു.നാളെ വൈകിട്ട് നാലു മുതല്‍ 6 വരെയാണ് പ്രത്യേക കൗണ്‍സില്‍ യോഗം.
തിരുവനന്തപുരം മേയറുടെ ശുപാര്‍ശ കത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് സംഘം ഇന്ന് ക്രൈം ബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് കൈമാറും.ക്രൈംബ്രാഞ്ച് മേധാവി ഷേക്ക് ദര്‍വേശ് സാഹിബ് അവധിയിലായിരുന്നതിനാലാണ് അന്വേഷണം പൂര്‍ത്തിയായിട്ടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാതിരുന്നത്.കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ ശുപാര്‍ശ.റിപ്പോര്‍ട്ടിന്മേല്‍ തുടര്‍നടപടികള്‍ ക്രൈംബ്രാഞ്ച് മേധാവി ഡിജിപിയുമായി കൂടിയാലോചിച്ച ശേഷമായിരിക്കും തീരുമാനിക്കുക. അതേസമയം മേയറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ സമരം ഇന്നും തുടരും