ഗവര്‍ണറുടെ അന്ത്യശാസനം:രാജിക്കത്ത് നല്‍കാതെ വിസിമാര്‍,നിയമയുദ്ധത്തിന് തയാറെടുപ്പ്

1 min read

തിരുവനന്തപുരം : രാജിവയ്ക്കണമെന്ന ഗവര്‍ണറുടെ അന്ത്യശാസനം 11.30ന് തീരാനിരിക്കെ വൈസ് ചാന്‍സലര്‍മാര്‍ ആരും തന്നെ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ല . മാത്രവുമല്ല ഗവര്‍ണര്‍ക്കെതിരെ നിയമപരമായി നീങ്ങാനാണ് 9 വിസിമാരുടേയും തീരുമാനം. സര്‍ക്കാര്‍ കക്ഷിയല്ലാത്തതിനാല്‍ ഇവര്‍ സ്വന്തം നിലയില്‍ ആകും കോടതിയെ സമീപിക്കുക. നിയമ വിദഗ്ധരുമായി ഇവര്‍ കൂടിക്കാഴ്ച നടത്തും

ഇതിനിടെ ഗവര്‍ണര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ 10.30ന് വാര്‍ത്താ സമ്മേളനം നടത്തും. പാലക്കാട് ആണ് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം . വിസിമാര്‍ രാജി വെക്കേണ്ട എന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.രാജി ഇല്ലെങ്കില്‍ 9 പേരെയും ഇന്നു തന്നെ രാജ് ഭവന്‍ പുറത്താക്കിയേക്കും.പുതിയ വിസി മാരുടെ ചുമതല സീനിയര്‍ പ്രൊഫസര്‍മാര്‍ക്ക് നല്‍കും.യുജിസി മാനദണ്ഡം പാലിക്കാതെ ഉള്ള നിയമനങ്ങളില്‍ ആണ് ഗവര്‍ണ്ണറുടെ കൂട്ട നടപടി

Related posts:

Leave a Reply

Your email address will not be published.