ഇപിക്കെതിരായ ആരോപണത്തില്‍ പരാതികളില്ലാതെ തന്നെ ഇടിക്ക് അന്വോഷണം നടത്താന്‍ കഴിയുമെന്ന് വി മുരളീധരന്‍

1 min read

കോട്ടയം: ഇപി ജയരാജനെതിരെയുള്ള ആരോപണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സിന് പരാതി ഇല്ലാതെ അന്വോഷണം നടത്താവുന്നതാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്വന്തം പാര്‍ട്ടിയിലെ ഒരു അംഗത്തിനെ കുറിച്ച് സ്വന്തം പാര്‍ട്ടിയില്‍നിന്ന് ആരോപണമുണ്ടായിട്ടും മുഖ്യമന്ത്രി മൗനം തുടരുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. സിപിഎം എല്ലാ അഴിമതിയുടെയും കേന്ദ്രമായി മാറിക്കഴിഞ്ഞു എന്നും ഈ അഴിമതിക്കെല്ലാം കൂട്ടുനില്‍ക്കുന്നത് പ്രതിപക്ഷമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇടത് പക്ഷവും പോപ്പുലര്‍ ഫ്രണ്ടും ഇരട്ട സഹോദരങ്ങളെപ്പോലെയാണ് കേരളത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്നും തീവ്രവാദ പ്രസ്താനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള ഒത്താശ സര്‍ക്കാര്‍ ചെയ്തുകൊടുക്കുന്നുണ്ടെന്നും ഈ സാഹചര്യത്തിലാണ് കേരളത്തില് വീണ്ടും എന്‍ഐഎ റെയിഡ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ തീവ്രവാദം തുടച്ചുനീക്കുന്നതുവരെ നടപടികള്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related posts:

Leave a Reply

Your email address will not be published.