ജനങ്ങളുടെ നികുതിപ്പണം പാര്‍ട്ടിക്കാര്‍ക്ക് പെന്ഷന് നല്കുന്ന നയമാണ് ഇടത് മുന്നണിയുടെത്
1 min readതിരുവനന്തപുരം: പേഴ്സണല്‍ സ്റ്റാഫ് നിയമനത്തെച്ചൊല്ലി ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് രൂക്ഷമായി തുടരുന്നതിനിടെ ഗവര്‍ണര്‍ക്ക് പിന്തുണയുമായി കേന്ദ്രമന്ത്രി വി മുരളീധരന് രംഗത്ത്.രാജ്ഭവനില്‍ നിയമിക്കുന്നത് ആജീവനാന്ത പെന്ഷന് നല്‍കാനല്ല.എല്‍ഡിഎഫ് രാജ്ഭവന് മുന്നില്‍ മുദ്രാവാക്യം വിളിച്ചിട്ട് കാര്യമില്ല.ജനങ്ങളുടെ നികുതി പണം പാര്‍ട്ടിക്കാര്‍ക്ക് പെന്ഷന് നല്കുന്ന നയത്തെ കുറിച്ച് ജനങ്ങളോട് മറുപടി പറയണം.താല്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തില്ല എന്ന് സര്‍ക്കാര്‍ തീരുമാനിക്കട്ടെ..താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് ഗവര്‍ണര്‍ പറഞ്ഞത്.ഇടത് സര്‍ക്കാര്‍ ചെയ്യുന്നത് പെന്ഷന് നല്‍കാനുള്ള പദ്ധതിയാണ്.പ്രതിപക്ഷ നേതാവിന് രാജാവിനെക്കാള്‍ വലിയ രാജഭക്തിയാണെന്നും അദ്ദേഹം പരിഹസിച്ചു.
രാജ്ഭവനില്‍ 20 താല്‍ക്കാലിക ജീവനക്കാരെ സ്ഥിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് ഇന്നെലയാണ് പുറത്ത് വന്നത്. അഞ്ചുവര്‍ഷത്തില്‍ താഴെമാത്രം സേവന പരിയമുള്ളവരെ സ്ഥിപ്പെടുത്തണമെന്ന ശുപാര്‍ശ സര്‍ക്കാര്‍ തള്ളിയിരുന്നു. രാജ് ഭവനില്‍ താല്‍ക്കാലിക വേതന അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഫോട്ടോ ഗ്രാഫറെ സ്ഥിരപ്പെടുത്തണമെന്നും 2020 ഡിസംബറില്‍ മുഖ്യമന്ത്രിക്ക് നല്കി കത്തില്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. ഫോട്ടോ ഗ്രാഫറെ സ്ഥിരപ്പെടുത്തി ഫെബ്രുവരി 17ന് സര്‍ക്കാര്‍ ഉത്തരവിറക്കി. ഗവര്‍ണറുടെ പ്രത്യേക താഷപര്യപ്രകാരം അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനമെന്നും ഉത്തരവില്‍ പറയുന്നു.
തിരുവനന്തപുരം നഗരസഭയിലെ പിന്‍വാതില്‍ നിയമങ്ങളില്‍ സര്‍ക്കാര്‍ പ്രതിരോധത്തില്‍ നില്‍ക്കുമ്പോഴാണ് ഗവര്‍ണറുടെ ശുപാര്‍ശ കത്തുകള്‍ കൂടി പുറത്തേക്ക് വരുന്നതെന്നതാണ് ശ്രദ്ധേയം. എന്നാല്‍ അനുവദിച്ചിട്ടുള്ള തസ്തകളില്‍ നിന്നും ഒരാളെ പോലും അധികമായി നിയമിച്ചിട്ടില്ലെന്ന് മറുപടിയാണ് രാജ് ഭവന് നല്‍കുന്നത്. കുടുംബശ്രീക്കാരെ നിയമിക്കാന്‍ ശുപാ!ശ നല്കിയതും അനുവദിക്കപ്പെട്ട തസ്തികയില്‍. സര്‍ക്കാര്‍ പത്തുവര്‍ഷം താല്‍ക്കാലിക ജോലി ചെയ്യുന്നവരെ സ്ഥിപ്പെടുത്തുന്ന പതിവുള്ളതുകൊണ്ടാണ് 23വര്‍ഷം ജോലി ചെയ്ത് ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്താന്‍ ശുപാര്‍ശ ചെയ്തെന്നാണ് വിശിദീകരണം. ഗവര്‍ണറുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ പെന്ഷന് വാങ്ങുന്നല്ലെന്നും രാജ് ഭവന്റെ വിശദീകരണക്കുറിപ്പില്‍ പറയുന്നു.