ഇ. പി. ജയരാജന് എതിരായ ആരോപണം മഞ്ഞുമലയുടെ ഒരറ്റം മാത്രമെന്ന് വി.മുരളീധരന്‍

1 min read

ഇ.പി ജയരാജനെതിരായ ആരോപണം മഞ്ഞുമലയുടെ ഒരറ്റം മാത്രമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. സിപിഎം നേതാക്കന്മാര്‍ ഭരണത്തിന്റെ തണലില്‍ കോടികള്‍ സമ്പാദിക്കുകയും ഇഷ്ടക്കാരുടെ പേരില്‍ ആസ്തികള്‍ വാങ്ങി കൂട്ടുകയും ചെയ്യുകയാണെന്നും ഇടതു നേതാക്കന്മാര്‍ ജനപ്രതിനിധികള്‍ ആകും മുമ്പുള്ള സാമ്പത്തിക സ്ഥിതിയും ഇപ്പൊഴത്തെ സ്ഥിതിയും പരിശോധിച്ചാല്‍ വലിയ അന്തരം കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു. കോടികളുടെ നിക്ഷേപം നടത്താന്‍ ജയരാജന്റെയും കുടുംബാംഗങ്ങളുടെയും സാമ്പത്തിക സ്രോതസ് എന്താണെന്നും വി.മുരളീധരന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

ആരോപണത്തില്‍ പാര്‍ട്ടി അന്വേഷണം നടത്തി അവസാനിപ്പിക്കുന്ന രീതി അംഗീകരിക്കാനാവില്ലെന്നും വസ്തുതകള്‍ പുറത്ത് കൊണ്ടുവരാന്‍ ശരിയായ അന്വോഷണം പ്രഖ്യാപിക്കാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ തയാറാകണം എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഇ.ഡി പോലുള്ള എജന്‍സികള്‍ക്ക് ഇടപെടാനുള്ള സാഹചര്യം ഉണ്ടാകുന്നത് ഇങ്ങനെ ആണെന്നും വി. മുരളീധരന്‍ ശബരിമല മാധ്യമങ്ങളോട് പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.