മയക്കുമരുന്ന് വില്‍പനയിലെ ലാഭം ഭീകര വാദത്തിന് വളമാകുന്നു; അമിത് ഷാ

1 min read

മയക്കുമരുന്ന് വില്‍പനയിലൂടെയുള്ള ലാഭം ഭീകര വാദത്തിന് വളമാകുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മയക്കുമരുന്ന് മുക്ത ഭാരതമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ലഹരി വ്യാപാരത്തിന് എതിരെ ശക്തമായ നടപടികള്‍ തുടരുമെന്നും അമിത് ഷാ അറിയിച്ചു.

മയക്കുമരുന്ന് വില്‍പനയ്‌ക്കെതിരെ കേന്ദ്രവും സംസ്ഥാനങ്ങളും ചേര്‍ന്ന് നടപടി എടുക്കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. ലഹരി വ്യാപനത്തെ തടയുന്നതില്‍ വിട്ടു വീഴ്ചയില്ലെന്നും മയക്കുമരുന്ന് വ്യാപാരത്തില്‍ ഏര്‍പ്പെടുന്നത് എത്ര പ്രായത്തില്‍ ഉളളവര്‍ ആയാലും വെറുതെ വിടാന്‍ ആകില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഇരകള്‍ ആകുന്നവരുടെ ലഹരി മുക്തിക്ക് ആവശ്യമായ സഹായം ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. ലോകസഭയില്‍ ലഹരി ഉപയോഗത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ മറുപടി നല്‍കുകയായിരുന്നു അമിത് ഷാ.

കേരളത്തില്‍ നിന്നുള്ള എംപിമാരായ എന്‍കെ പ്രേമചന്ദ്രന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവര്‍ ചര്‍ച്ചയില്‍ സംസാരിച്ചു. ചെറിയ സംസ്ഥാനമായ കേരളം ലഹരി ഉപയോഗത്തില്‍ രാജ്യത്ത് നാലാം സ്ഥാനത്താണ് എന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളെയാണ് ലഹരി മാഫിയ ലക്ഷ്യമിടുന്നത്, ലഹരിയുടെ ദൂഷ്യഫലങ്ങള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. ലഹരി ഉപയോഗത്തെ തുടര്‍ന്നുണ്ടാകുന്ന കുറ്റകൃത്യങ്ങള്‍ കേരളത്തില്‍ കൂടുന്നതായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. യുവാക്കള്‍ക്കിടയില്‍ രാസലഹരി വസ്തുക്കളുടെ ഉപയോഗം കൂടുകയാണെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചൂണ്ടിക്കാട്ടി.

Related posts:

Leave a Reply

Your email address will not be published.