ടോള്‍പ്ലാസയില്‍ സ്ത്രീകളുടെ പൊരിഞ്ഞ തല്ല്; സംഭവം അറിയാതെ അമ്പരന്ന് നാട്ടുകാര്‍

1 min read

നാസിക്കിലെ ടോള്‍ പ്ലാസയില്‍ സ്ത്രീകളുടെ തമ്മില്‍ തല്ല്. കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയിലൂടെയാണ് ഇത് വ്യാപകമായി പ്രചരിക്കപ്പെട്ടത്. തല്ലുകൂടുന്ന സ്ത്രീകളില്‍ ഒരാള്‍ ടോള്‍ പ്ലാസ ജീവനക്കാരിയും മറ്റൊരാള്‍ യാത്രക്കാരിയും ആണെന്നാണ് വീഡിയോയില്‍ നിന്ന് മനസ്സിലാകുന്നത്. ഇവര്‍ തമ്മില്‍ എന്തിനാണ് പരസ്പരം കയ്യേറ്റം നടത്തുന്നത് എന്ന കാര്യം വ്യക്തമല്ല. ചുറ്റും കൂടിയ ചിലര്‍ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇരുവരും അതിനു വഴങ്ങുന്നില്ല. മറ്റു ചിലര്‍ ആസ്വദിച്ച് നിന്ന് അടി കാണുന്നതും മൊബൈല്‍ ഫോണില്‍ അത് പകര്‍ത്തുന്നതും കാണാം

നാസിക്കിലെ പിംപാല്‍ഗാവ് ടോള്‍ പ്ലാസയിലാണ് രണ്ട് സ്ത്രീകള്‍ തമ്മില്‍ വാക്കേറ്റവും തുടര്‍ന്ന് കയ്യാങ്കളിയും നടന്നത്. പരസ്പരം വിട്ടുകൊടുക്കാതെയാണ് ഇരുവരും തമ്മില്‍ തല്ല്. പരസ്പരം മുടി കുത്തനെ പിടിച്ചു വലിക്കുന്നതും മുഖത്തും ശരീരത്തും അടിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഇവരില്‍ ഒരാള്‍ ടോള്‍ പ്ലാസ ജീവനക്കാരിയാണെങ്കില്‍ മറ്റൊരാള്‍ യാത്രക്കാരിയാണെന്നാണ് കരുതുന്നത്.

ഇവര്‍ തമ്മില്‍ തല്ലുകൂടുന്നതിന് ചുറ്റും നിരവധി ആളുകള്‍ നില്‍ക്കുന്നത് കാണാം. ഇടയില്‍ ഒരു സ്ത്രീ ഇവരെ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതിനു വഴങ്ങാതെയാണ് പരസ്പരം ഇവര്‍ തല്ലു കൂടുന്നത്. അതേസമയം നിരവധി ആളുകള്‍ ചുറ്റും നിന്ന് തല്ല് ആസ്വദിക്കുന്നതും മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും കാണാം. പിന്നീട് എന്താണ് സംഭവിച്ചത് എന്ന് വ്യക്തമാക്കാതെ വീഡിയോ പാതിവഴിയില്‍ അവസാനിപ്പിച്ചിരിക്കുകയാണ്.

‘നാസിക്കിനടുത്തുള്ള പിംപാല്‍ഗാവ് ടോള്‍ ബൂത്തില്‍ സ്ത്രീകള്‍ തമ്മില്‍ ഭീകരമായ തര്‍ക്കം’ എന്നായിരുന്നു ട്വിറ്റര്‍ പോസ്റ്റിന്റെ അടിക്കുറിപ്പ്. ടോള്‍ ഫീസിന്റെ പേരില്‍ ആയിരിക്കാം അടി നടന്നത് എന്നാണ് കരുതുന്നത്. ബുധനാഴ്ചയാണ് ഈ സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഒന്നും ലഭ്യമല്ല. എന്തൊക്കെയായാലും സ്ത്രീകള്‍ തമ്മിലുള്ള കയ്യാങ്കളി സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

Related posts:

Leave a Reply

Your email address will not be published.