മലപ്പുറത്ത് നായ കുറുകെ ചാടി യുവാവിന് ദാരുണാന്ത്യം; അപകടം നിയന്ത്രണം വിട്ട ബൈക്ക് കാറില്‍ ഇടിച്ച്

1 min read

മലപ്പുറം: മലപ്പുറം എടപ്പാളില്‍ തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്കില്‍ നിന്നു തെറിച്ചു വീണ യുവാവ് കാറിടിച്ച് മരിച്ചു. എടപ്പാള്‍ കോലൊളമ്പ് വല്യാട് സ്വദേശി 31 വയസുകാരന്‍ വിപിന്‍ ദാസാണ് മരിച്ചത്. എടപ്പാള്‍ തുയ്യത്ത് വച്ച് നായയെ ഇടിച്ചു മറിഞ്ഞ യുവാവിനെ പൊന്നാനി ഭാഗത്തേക്ക് അതിവേഗം പോവുകയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. ഇടിച്ച ശേഷം നിര്‍ത്താതെ പോയ കാര്‍ കണ്ടെത്താനായി അന്വേഷണം തുടരുകയാണ്. ഗുരുതരാവസ്ഥയില്‍ റോഡില്‍ കിടന്ന വിപിന്‍ ദാസിനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ടയര്‍ കടയില്‍ ജോലി ചെയ്യുന്ന യുവാവ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇന്നലെ രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്.

Related posts:

Leave a Reply

Your email address will not be published.