ആര്.എസ്.പി നേതാവ് ടി.ജെ.ചന്ദ്രചൂഡന് അന്തരിച്ചു
1 min readകൊല്ലം: ആര്‍എസ്പി മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി പ്രൊഫ.ടി.ജെ.ചന്ദ്രചചൂഡന് (82) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറേനാളുകളായി രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കോളേജ് അധ്യാപകനായിരുന്ന ചന്ദ്രചൂഡന് പി.എസ്.സി. അംഗമായിരുന്നു. ആര്യനാട് നിന്നും നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. 2008 മുതല്‍ 2018 വരെയാണ് ആര്‍എസ്പി ദേശീയ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചത്. ഈ മാസം നടന്ന ആര്‍എസ്പി സംസ്ഥാന സമ്മേളനത്തില്‍ അദ്ദേഹത്തെ സംസ്ഥാന സമിതിയില്‍ സ്ഥിരം ക്ഷണിതാവായി ഉള്‍പ്പെടുത്തിയിരുന്നു.