വയനാട് ചീരാലില്‍ വീണ്ടും കടുവയുടെ ആക്രമണം; പശുവിനെ കൊന്നു
1 min readബത്തേരി വയനാട് ചീരാല്‍, മുണ്ടക്കൊല്ലി പ്രദേശങ്ങളില്‍ കന്നുകാലികളെ ആക്രമിച്ച കടുവയെ കണ്ടെത്താനായി തിരച്ചില്‍ തുടരുന്നതിനിടെ ചീരാലില്‍ വീണ്ടും കടുവയിറങ്ങി. കുടുക്കി സ്വദേശി സ്‌കറിയയുടെ പശുവിനെ കടുവ കൊന്നു. പുലര്‍ച്ചെ മൂന്നുമണിക്കായിരുന്നു ആക്രമണം. ഒരാഴ്!ച മുന്‍പും ഈ പ്രദേശത്ത് കടുവ ഇറങ്ങിയിരുന്നു.
ചീരാലില്‍ മൂന്നാഴ്!ചയ്ക്കിടെ കടുവയുടെ ആക്രമണത്തിനിരയായ പശുക്കളുടെ എണ്ണം എട്ടായി. വീടിന്റെ സമീപത്തെ തൊഴുത്തില്‍ കെട്ടിയ പശുവിനെയാണ് കടുവ ആക്രമിച്ചത്. പശുവിന്റെ നിലവിളി കേട്ട് പുറത്തിറങ്ങിയ വീട്ടുകാരാണ് ചോരയില്‍ കുളിച്ചു കിടക്കുന്ന പശുവിനെ കണ്ടത്.
ജില്ലയിലെ മുഴുവന്‍ വനംവകുപ്പ് ഓഫിസുകളില്‍ നിന്നുള്ള സംയുക്തസേന ഇന്നലെ രാവിലെ മുതല്‍ ഉച്ചതിരിഞ്ഞ് 2 വരെ പ്രദേശം അരിച്ചുപെറുക്കിയെങ്കിലും കടുവയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. 16 നിരീക്ഷണ ക്യാമറകള്‍ സ്ഥലത്ത് സ്ഥാപിച്ചിട്ടുണ്ട്.