നിസാര തര്‍ക്കങ്ങള്‍ക്ക് കളയാന്‍ സമയമില്ല,ഭരണഘടന നടപ്പിലാക്കുക മാത്രമാണ് ചെയ്യുന്നത്,സുപ്രീംകോടതി വിധി അനുസരിക്കണം’
1 min readസുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ യുജിസി ചട്ടം പാലിക്കാതെ നിയമിച്ച വിസിമാര്‍ പുറത്ത് പോകണമെന്ന നിലപാടിലുറച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിസാര തര്‍ക്കങ്ങള്‍ക്ക് കളയാന്‍ സമയമില്ല. ഒരു വിവാദവുമില്ല, ഭരണഘടന നടപ്പിലാക്കുക മാത്രമാണ് ചെയ്യുന്നത്. താന്‍ പറയുന്നത് മുഴുവന്‍ ശരിയാണെന്ന് വാദിക്കില്ല. എന്തെങ്കിലും തെറ്റ് ഉണ്ടെങ്കില്‍ തിരുത്താന്‍ തയ്യാറാണ്. സുപ്രീം കോടതി വിധി അനുസരിക്കാനുള്ള ഉത്തരവാദിത്തം എല്ലാവര്‍ക്കും ഉണ്ട്.
കേരളത്തിലെ ജനങ്ങള്‍ ജോലിക്കായി പുറത്തേക്ക് പോവുകയാണ്.അപ്പോഴാണ് ഒരു മന്ത്രിക്ക് 25 പേഴ്‌സണല്‍ സ്റ്റാഫ്. ജനങ്ങളുടെ പണം പാര്‍ട്ടി വര്‍ക്കര്‍മാര്‍ക്ക് നല്‍കുകയാണ്. ഇത്തരത്തില്‍ ജനവിരുദ്ധമായ നടപടി കാണുമ്പോള്‍ അവിടെ ഇടപെടുക മാത്രമാണ് ചെയ്യുന്നത്. ഭരണഘടന നടപ്പിലാക്കുക മാത്രമാണ് താന്‍ ചെയ്യുന്നത് .നിയമം നടപ്പിലാക്കിയാല്‍ മാത്രമേ നിയമത്തിന്റെ സംരക്ഷണവും ലഭിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ മുഖ്യമന്ത്രി ഗവര്‍ണര്‍ പോരില്‍ പരോക്ഷ പരാമര്‍ശവുമായി ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള. മിസോറാം ഗവര്‍ണറായിരുന്നപ്പോഴും ഇപ്പോള്‍ ഗോവ ഗവര്‍ണര്‍ ആയപ്പോഴും അവിടങ്ങളിലെ മുഖ്യമന്ത്രിമാരുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാറുണ്ടെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. എന്നാല്‍ അവരുമായി വൈകുന്നേരങ്ങളില്‍ ചായ കുടിക്കാന്‍ ഇറങ്ങും. ഇക്കാര്യങ്ങളെല്ലാം സംസാരിക്കും. പിന്നെ ഏകാഭിപ്രായത്തിലെത്താറാണ് പതിവെന്നും ശ്രീധരന്‍ പിള്ള വിശദീകരിച്ചു. ഗോവ യൂണിവേഴ്!സിറ്റി സിന്‍ഡിക്കറ്റിലേക്ക് ഗുരുവായൂരപ്പന്‍ കോളജ് മലയാളം വിഭാഗം മേധാവി ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്റെ പേര് ശുപാര്‍ശ ചെയ്തതുമായി ബന്ധപ്പെട്ട സംസാരത്തിനിടെയാണ് ഗോവ ഗവര്‍ണര്‍ ഇക്കാര്യം പറഞ്ഞത്