കലാപ അന്തരീക്ഷം ഒഴിവാക്കി സമരത്തില്‍ നിന്ന് പിന്മാറണം ; സ്പീക്കര്‍
1 min readആലപ്പുഴ : വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കാനാകില്ലെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍.സമരത്തില്‍ നിന്ന് പിന്മാറണം .കലാപ അന്തരീക്ഷം ഒഴിവാക്കണം.നാട്ടില്‍ സമാധാനം ഉണ്ടാകണം.ഏഴ് ആവശ്യങ്ങളില്‍ ഭൂരിഭാഗവും അംഗീകരിച്ചതാണ്. തുറമുഖനിര്‍മാണം നിര്‍ത്തണം എന്ന ആവശ്യം അംഗീകരിക്കാന്‍ ആകില്ലെവന്നും എ.എന്‍.ഷംസീര്‍ പറഞ്ഞു
വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കില്ലെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലും വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തിന്റെ വികസനത്തിനായുള്ള വമ്പന്‍ പദ്ധതി നിര്‍ത്തിവയ്ക്കാന്‍ ആകില്ല. സമരം ചെയ്യുന്നവര്‍ ഉന്നയിച്ച ഏഴ് ആവശ്യങ്ങളില്‍ അഞ്ചും സര്‍ക്കാര്‍ അംഗീകരിച്ചതാണെന്നെന്നും തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു
വിഴിഞ്ഞു തുറമുഖം സംസ്ഥാനത്തെ പ്രധാനപ്പെട്ട പദ്ധതിയെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാലും പ്രതികരിച്ചിരുന്നു. പദ്ധതി ഫിനിഷിങ്ങിലേക്ക് എത്തുമ്പോഴാണ് ഇങ്ങനത്തെ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. എല്ലാവരെയും ബോധ്യപെടുത്തി പദ്ധതി പൂര്‍ത്തിയാക്കാമെന്ന് കരുതുന്നു. ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കൂടുതല്‍ പറയാനില്ലെന്നും മന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.