തങ്ക അങ്കി ഘോഷയാത്രയ്ക്ക് ആറന്മുളയില്‍ തുടക്കം; 25 ഇടങ്ങളില്‍ ഇന്ന് സ്വീകരണം നടക്കും

1 min read

പത്തനംതിട്ട: മണ്ഡലപൂജയ്ക്ക് ശബരീശവിഗ്രഹത്തില്‍ ചാര്‍ത്താനുളള തങ്ക അങ്കിയും വഹിച്ചുകൊണ്ടുളള ഘോഷയാത്ര ആറന്മുളയില്‍ ആരംഭിച്ചു. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ സൂക്ഷിച്ചിരുന്ന തങ്ക അങ്കി പ്രത്യേകം ഒരുക്കിയ അലങ്കരിച്ച വാഹനത്തില്‍ കയറ്റിയാണ് ശബരിമലയിലേക്ക് പുറപ്പെട്ടത്.ഭക്തജനങ്ങളുടെ വലിയ സാന്നിദ്ധ്യത്തില്‍ നടന്ന ചടങ്ങില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അഡ്വ. അനന്തഗോപന്‍, ദേവസ്വം അംഗങ്ങള്‍, മുന്‍ പ്രസിഡന്റ് എ.പത്മകുമാര്‍, ദേവസ്വം കമ്മീഷണര്‍ ബി.എസ് പ്രകാശ് എന്നിവരടക്കം ചുമതലപ്പെട്ടവര്‍ പങ്കെടുത്തു.ആകെ 65 ഇടങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി 120 കിലോമീറ്ററാണ് സന്നിധാനം വരെ തങ്ക അങ്കി ഘോഷയാത്ര സഞ്ചരിക്കുക.ഇന്ന് 25 ഇടങ്ങളിലാണ് സ്വീകരണം. വൈകിട്ടോടെ നെടുംപ്രയാര്‍ തേവലശേരി ക്ഷേത്രത്തില്‍ വിശ്രമം. നാളെ യാത്ര പുറപ്പെട്ട് വൈകിട്ടോടെ ഓമല്ലൂര്‍ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലാണ് വിശ്രമം. മൂന്നാം ദിനം കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലും അവസാനദിനം പെരുനാട് ക്ഷേത്രത്തിലുമാണ് വിശ്രമം. നാലാംദിനം മണ്ഡലപൂജയുടെയന്നാണ് സന്നിധാനത്തെത്തുക. ശബരിമല തന്ത്രി കണ്ഠരര് രാജീവരരും മേല്‍ശാന്തി ജയരാമന്‍ നമ്പൂതിരിയ്ക്ക് പുലയായതിനാല്‍ അദ്ദേഹത്തിന്റെ പ്രതിപുരുഷനായി തിരുവല്ല കാവുംഭാഗം സ്വദേശി നാരായണന്‍ നമ്പൂതിരിയും ചേര്‍ന്നാണ് തങ്ക അങ്കി സ്വീകരിക്കുക. 27ന് ഉച്ചയോടെയാണ് മണ്ഡലപൂജ. സന്ധ്യയോടെ തങ്ക അങ്കി ചാര്‍ത്തിയാണ് തീര്‍ത്ഥാടനം തുടങ്ങി 41ാം നാളിലെ വിശേഷപ്പെട്ട ദീപാരാധന നടക്കുക.

Related posts:

Leave a Reply

Your email address will not be published.