വടക്കഞ്ചേരി അപകടം: ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ രക്തത്തില്‍ ലഹരി സാന്നിധ്യമില്ലെന്ന് പരിശോധനാ ഫലം
1 min readകൊച്ചി : വടക്കഞ്ചേരി അപകടത്തിലെ പ്രതി ,ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്‍ അപകട സമയത്ത് ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് പരിശോധനാ ഫലം. കാക്കനാട് കെമിക്കല്‍ ലാബിന്റെ പരിശോധനയിലാണ് കണ്ടെത്തല്‍. അപകടത്തിന് കാരണം ലഹരി ഉപയോഗമാണോ എന്ന് കണ്ടെത്താനാണ് രക്തം വിശദ പരിശോധനക്ക് അയച്ചത് . അതേസമയം ജോമോന്റെ രക്തം പരിശോധനയ്ക്ക് അയച്ചത് മണിക്കൂറുകള്‍ വൈകിയാണെന്ന ആരോപണം ശക്തമായിട്ടുണ്ട്. വിദ്യാര്‍ഥികള്‍ അടക്കം ഒന്‍പത് പേരാണ് വടക്കഞ്ചേരി അപകടത്തില്‍ മരണപ്പെട്ടത്.
അപകടം ശേഷം ഒളിവില്‍ പോയ ജോമോനെ കൊല്ലത്ത് വച്ചാണ് പൊലീസ് പിടികൂടിയത് . അപകടം നടക്കുന്ന സമയത്ത് ടൂറിസ്റ്റ് ബസ് അമിത വേഗത്തിലായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു