കൊട്ടിയത്ത് ഭര്‍തൃമാതാവിന്റെ പീഡനം
അമ്മയും കുഞ്ഞും ഗേറ്റിന് പുറത്താക്കി

1 min read

കൊല്ലം : ഭര്‍തൃവീട്ടുകാര്‍ ഇറക്കിവിട്ടെന്ന പരാതിയുമായി യുവതി . കൊല്ലം കൊട്ടിയത്താണ് സംഭവം. തഴുത്തല സ്വദേശിനി അതുല്യയ്ക്കും മകനുമാണ് ദുരനുഭവമുണ്ടായത്. യുവതിയും കുഞ്ഞും രാത്രിയില്‍ കിടന്നത് വീടിന് പുറത്ത് സിറ്റൌട്ടില്‍ ആണ് . സ്‌കൂളില്‍ നിന്ന് വന്ന മകനെ വിളിക്കാനായി വീടിന് പുറത്തേക്കിറങ്ങിയപ്പോഴാണ് ഗേറ്റ് പൂട്ടി പുറത്താക്കിയത്.
അതുല്യക്കും കുട്ടിക്കും നേരിട്ട ദുരനുഭവത്തിനെതിരെ നാട്ടുകാര്‍ രംഗത്തെത്തി . ഇവര്‍ വിവരം പൊലീസിനെ അറിയിച്ചെങ്കിലും ഇടപെടാന്‍ പൊലീസ് തയാറായില്ല . അതുല്യയുടെ ഭര്‍തൃ മാതാവിന് കോടതിയുടെ സംരക്ഷണം ഉള്ളത് കൊണ്ടാണ് വിഷയത്തില്‍ ഇടപെടാതിരുന്നത് പൊലീസ് പറയുന്നു . അതുല്യ വീട്ടില്‍ നിന്നും ഇറക്കി വിട്ടുവെന്ന പരാതി ഭര്‍തൃമാതാവ് നല്‍കിയിരുന്നു . തുടര്‍ന്നാണ് ഇവര്‍ കോടതിയെ സമീപിക്കുകയും സംരക്ഷണം നേടുകയും ചെയ്തത്

Related posts:

Leave a Reply

Your email address will not be published.