രാം ചരണിനെ അപമാനിച്ച് ഷാറൂഖ് ഖാന്‍

1 min read

അംബാനിയുടെ മകന്റെ വിവാഹ ചടങ്ങിനിടെ നടന്‍ ഷാരൂഖ് ഖാന്‍  രാം ചരണിനെ അപമാനിച്ചുവെന്ന ആരോപണവുമായി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രംഗത്ത്. ഇത് കണ്ടു നില്‍ക്കാനാവാതെ ഇവന്റില്‍ നിന്ന് ഇറങ്ങിപ്പോയെന്നും മേക്ക്പ്പ് ആര്‍ട്ടിസ്റ്റ് സേബ ഹസന്‍ പറയുന്നു. ‘ഷാരൂഖ് ഖാന്‍ ഗുജറാത്തിലെ ജാംനഗറില്‍ ആനന്ത് അംബാനിയുടെ വിവാഹത്തിന് മുമ്പുള്ള പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു.’ അപ്പോള്‍ അദ്ദേഹം ആഘോഷങ്ങളില്‍ പങ്കെടുത്ത രാം ചരണിനെ സ്റ്റേജിലേയ്ക്ക് ക്ഷണിച്ച് അവരോടൊപ്പം ചുവട് വെയ്ക്കാന്‍ ആവശ്യപ്പെട്ടു. ഷാരൂഖ് രാം ചരണിനോട് അനാദരവ് കാണിക്കുകയും അദ്ദേഹത്തെ ‘ഇഡ്‌ലി വട’ എന്ന് അഭിസംബോധന ചെയ്യുന്നതും കണ്ടു.’ തൊട്ടുപിന്നാലെ താന്‍ ആ പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നുവെന്ന് സെബ പറയുന്നു.
എന്നാല്‍ ഷാരൂഖ് കളിയാക്കാന്‍ ശ്രമിച്ചതല്ലെന്നും ഇത് അദ്ദേഹത്തിന്റെ രീതിയാണെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ഉയരുന്ന കമന്റുകള്‍. അദ്ദേഹത്തിന്റെ ചില സിനിമകളുടെ രംഗത്തോടൊപ്പമാണ് ചിലര്‍ വേദിയിലുണ്ടായ സംഭവത്തെ കാണുന്നത്. രാം ചരണിന്റെ ഭാര്യ ഉപാസനയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് സേബ ഹസന്‍.

Related posts:

Leave a Reply

Your email address will not be published.