കേരളത്തിൽ കോൺഗ്രസിൻ്റെ പതനം ആരംഭിച്ചു: കെ.സുരേന്ദ്രൻ
1 min read
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന അജണ്ടയിൽ ആകൃഷ്ടരായി എല്ലാ സംസ്ഥാനത്തു നിന്നും ആളുകൾ ബിജെപിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ.
കേരളത്തിൽ എ.കെ. ആന്റണിയുടെ മകനും കെ. കരുണാകരന്റെ മകളും ഈ തീരുമാനമെടുത്തു. ഇതെല്ലാം കാണിക്കുന്നത് കേരളത്തിൽ ബിജെപിയുടെ പ്രസക്തി വർധിക്കുന്നുവെന്നാണ്. കേരളത്തിൽ കോൺഗ്രസിന്റെ പതനം ആരംഭിച്ചു.
കോൺഗ്രസ് തകർന്ന് തരിപ്പണമാകും. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പോടുകൂടി കേരളത്തിലും കോൺഗ്രസ് തകർന്ന് തരിപ്പണമാകും. യഥാർഥത്തിൽ സിപിഎമ്മിന്റെ അക്രമത്തെയും മതതീവ്രവാദ കൂട്ടുകെട്ടിനെയും അഴിമതിയെയും നേരിടാൻ ബിജെപിയും എൻഡിഎയും മാത്രമെ അവശേഷിക്കുന്നുള്ളു. അഭിമന്യുവിൻ്റെ കേസിൽ സിപിഎം- പോപ്പുലർ ഫ്രണ്ട് ധാരണ വ്യക്തമായിരിക്കുകയാണ്.
മോദിജി തരംഗം രാജ്യമാസകലം അലയടിക്കുകയാണ്. കേരളത്തിൽ ഇത് തുടക്കം മാത്രമാണ്. ഇപ്പോൾ വിമർശിക്കുന്ന പലരും നാളെ ബിജെപിയിലേക്ക് വരാനുള്ളത്കൊണ്ടാണ് പലതും പറയാത്തതെന്നും സുരേന്ദ്രൻ പറഞ്ഞു.