പോലീസിന് പണികൊടുത്ത് മൂവര്‍ സംഘം
1 min readഅതേസമയം, ആലപ്പുഴയില്‍ സ്വകാര്യ ബസില്‍ വെച്ച് പൊലീസുകാരന്റെ പിസ്റ്റള്‍ മോഷ്ടിച്ചു. കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ ജയിലിലേക്ക് കൊണ്ടു പോകുമ്പോഴായിരുന്നു മോഷണം. യുവതിയടക്കം മൂന്നു പേര്‍ സംഭവത്തില്‍ പിടിയിലായി. പുന്നപ്ര സ്വദേശി സന്ധ്യ, ആലപ്പുഴ പോഞ്ഞിക്കര സ്വദേശി യദുകൃഷ്ണന്‍ , വടുതല സ്വദേശി ആന്റണി എന്നിവരാണ് പിടിയിലായത്. ആലപ്പുഴ ബീച്ചില്‍ നിന്നാണ് ഇവരെ പിടികൂടിയത്. മോഷ്ടിച്ച പിസ്റ്റള്‍ കിട്ടിയത് യുവതിയുടെ ബാഗില്‍ നിന്നാണ്. ആലപ്പുഴ കോടതിയില്‍ നിന്നും പ്രതിയുമായി സ്വകാര്യ ബസില്‍ ജയിലിലേക്ക് പുറപ്പെട്ട എ ആര്‍ ക്യാമ്പിലെ പൊലിസുകാര്‍ക്കാണ് പണി കിട്ടിയത്. കള്ളന്‍മാരെ വിറപ്പിക്കുന്ന പൊലിസുകാരില്‍ ഒരാളുടെ കൈവശമുണ്ടായിരുന്ന തോക്ക് വനിത ഉള്‍പ്പെടെ മൂന്നംഗ സംഘം അടിച്ചുമാറ്റുകയായിരുന്നു.