വെറ്ററിനറി സര്‍വകലാശാല വിസിക്കും ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ്

1 min read

തിരുവനന്തപുരം: പുറത്താക്കാതിരിക്കാന്‍ വിശദീകരണം ചോദിച്ച് വെറ്ററിനറി സര്‍വകലാശാല വി സിക്കും ഗവ!ര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. യുജിസി മാര്‍ഗ നിര്‍ദേശ പ്രകാരം അല്ല വി സി ഡോ.ശശീന്ദ്രനാഥിന്റെ നിയമനമെന്ന പരാതി ഉയര്‍ന്നിരുന്നു.സേര്‍ച്ച് കമ്മിറ്റിയില്‍ യുജിസി പ്രതിനിധി ഉണ്ടായിരുന്നില്ല എന്നതടക്കം പരാതിയാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി നല്‍കിയത്.

വെറ്ററിനറി വിസി കൂടി ചേര്‍ത്താല്‍ ഗവര്‍ണ്ണറുടെ നോട്ടീസ് ലഭിച്ച വിസിമാരുടെ എണ്ണം 12 ആകും.അതിനിടെ പുറത്താക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സ്ഥാനത്തു 15 ദിവസം കൂടി തുടരാന്‍ അനുവദിക്കണം എന്ന് കുഫോസ് വിസി റിജി ജോണ്‍ ആവശ്യപ്പെട്ടു.ഇക്കാര്യ ഉന്നയിച്ചു ഗവര്‍ണ്ണര്‍ക്ക് കത്ത് നല്‍കി.

ഇതിനിടെ ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ് ചോദ്യം ചെയ്ത് വിസിമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വൈസ് ചാന്‍സല!ര്‍ നിയമനത്തില്‍ തെറ്റ് ഉണ്ടെങ്കില്‍ അത് തിരുത്താന്‍ ചാന്‍സലര്‍ക്ക് അധികാരമില്ലെന്നാണ് വിസിമാരുടെ വാദം. റിട്ട.ജഡ്ജിയുടെ അധ്യക്ഷതയിലുള്ള സമിതിയാണ് പരിശോധനകള്‍ നടത്തി വിസിയെ പുറത്താക്കേണ്ടതെന്നാണ് യുജിസി ചട്ടം പറയുന്നത്.ഈ ചട്ടം ചാന്‍സലര്‍ ലംഘിച്ചെന്നും ഹര്‍ജിക്കാര്‍ പറയുന്നു.

എന്നാല്‍ സുപ്രീം കോടതി വിധി പ്രകാരം ചാന്‍സലര്‍ക്കു ഇടപെടാമെന്നായിരുന്നു ഗവര്‍ണര്‍ വാദിച്ചത്. ഇക്കാര്യങ്ങള്‍ പരിഗണിച്ച കോടതി സുപ്രീംകോടതിയില്‍ കെടിയു കേസിന്റെ പശ്ചാത്തലത്തില്‍ വന്ന വിധി പ്രാവര്‍ത്തികമാക്കുക മാത്രമല്ലേ ചാന്‍സലര്‍ ചെയ്യുന്നുള്ളൂ എന്ന് ഹര്‍ജിക്കാരോട് ചോദിച്ചിരുന്നു. ക്രമകേട് ഉണ്ടെങ്കില്‍ വിസിമാരുടെ നിയമനം നിലനില്‍ക്കില്ലെന്നും കോടതി ഹര്‍ജിക്കാരെ ഓര്‍മ്മിപ്പിച്ചു. കാരണം കാണിക്കല്‍ നോട്ടീസിന് വിസിമാര്‍ നേരത്തെ ഗവര്‍ണ്ണര്‍ക്ക് മറുപടി നല്‍കിയിട്ടുണ്ട്

Related posts:

Leave a Reply

Your email address will not be published.