ജി20 ആരോഗ്യ പ്രവര്‍ത്തകസമിതിയുടെ ആദ്യ യോഗം നടന്നു

1 min read

തിരുവനന്തപുരം: കേരളം അതിമനോഹരമായ ഭൂപ്രകൃതിക്കും, മനോഹരവും വിപുലവുമായ കടലോരങ്ങള്‍ക്കും,സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിനും പേരുകേട്ട നാടാണെന്നും മനോഹരമായ കായലുകളെയും രുചികരമായ നാടന്‍ വിഭവങ്ങളെയും പരാമര്‍ശിച്ചില്ലെങ്കില്‍ അതു വലിയ നഷ്ടമാകുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ തിരുവനന്തപുരത്ത് നടക്കുന്ന ജി20 ആരോഗ്യ പ്രവര്‍ത്തന സമിതിയുടെ ആദ്യ യോഗത്തിന്റെ ഉദ്ഘാടന വേളയില്‍ പറഞ്ഞു. പ്രധാനപ്പെട്ട യോഗങ്ങളില്‍ പങ്കെടുക്കുകയും അനന്തരഫലത്തെക്കുറിച്ചുള്ള പ്രധാനപ്പെട്ട രേഖകള്‍ തയ്യാറാക്കുകയും ചെയ്യുമ്പോള്‍, മനോഹരമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും പ്രാദേശിക പാചകരീതികള്‍ കണക്കിലെടുക്കാനും അതുല്യമായ കരകൗശലവസ്തുക്കള്‍ വാങ്ങാനും അദ്ദേഹം അഭ്യര്‍ഥിച്ചു.

ആയുര്‍വേദ ഉത്ഭവിക്കുകയും അതിന്റെ ശുദ്ധമായ രൂപത്തില്‍ വ്യാപകമായി പ്രയോഗിക്കുകയും ചെയ്ത നാട്ടിലാണു നിങ്ങളിപ്പോള്‍. നിങ്ങള്‍ ആയുര്‍വേദത്തെ അഭിമുഖീകരിക്കുകയോ അനുഭവിക്കുകയോ ചെയ്തിട്ടില്ലെങ്കില്‍ നിങ്ങളുടെ സന്ദര്‍ശനം പൂര്‍ണമാകില്ലെന്നും അക്ഷരാര്‍ഥത്തില്‍, ആയുര്‍വേദത്തെ ജീവിതത്തിന്റെ ശാസ്ത്രം എന്നുതന്നെ പറയാനാകുമെന്നും ആയുര്‍വേദരീതികളില്‍ പച്ചമരുന്നുകളുടെ ഉപയോഗം, മസാജ് തെറാപ്പി, ശരീരത്തിന്റെ പൂര്‍ണസന്തുലനാവസ്ഥ നിലനിര്‍ത്തുന്നതിനോ പുനഃസ്ഥാപിക്കുന്നതിനോ ഉള്ള ഭക്ഷണക്രമം എന്നിവ ഉള്‍പ്പെടുന്നുവെന്നും അദ്ദേഹം ചടങ്ങില്‍ ക്ഷണിക്കപ്പെട്ട അതിഥികളോട് പറഞ്ഞു. ഈ നാടു സന്ദര്‍ശിച്ചശേഷം, കേരളത്തിനെ ദൈവത്തിന്റെ സ്വന്തം നാട് എന്നു വിളിക്കുന്നത് എന്തുകൊണ്ടാണെന്നു നിങ്ങള്‍ക്കു മനസിലാകുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

സ്വാതന്ത്ര്യത്തിനുമുമ്പുതന്നെ കേരളത്തിനു കരുത്തുറ്റ പൊതുജനാരോഗ്യ പാരമ്പര്യമുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവിതാംകൂര്‍ രാജ്ഞിയായിരുന്ന റാണി ഗൗരി ലക്ഷ്മിഭായി 1813ല്‍ തിരുവനന്തപുരത്തു പ്രതിരോധകുത്തിവയ്പു വകുപ്പു സ്ഥാപിച്ചിരുന്നു. വസൂരിക്കെതിരെയായിരുന്നു അതെന്നും പ്രതിരോധകുത്തിവയ്പിനെ ജനങ്ങള്‍ ഭയപ്പെട്ടപ്പോള്‍, തന്റെ പ്രജകള്‍ക്ക് ഉറപ്പേകുന്നതിനായി രാജകുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ആദ്യം പ്രതിരോധകുത്തിവയ്പു നടത്തി രാജ്ഞി സ്വയം മാതൃകയായ ചരിത്രവും അദ്ദേഹം ഓര്‍ത്തെടുത്തു.

അതാണു കേരളത്തിന്റെ പാരമ്പര്യമെന്നും അതുകൊണ്ടുതന്നെ ഈ യോഗം ഇവിടെ ചേരുന്നതും ഉചിതമായ നടപടിയെന്നും അദ്ദേഹം പറഞ്ഞു. ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികള്‍, വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ തുടങ്ങിയ സാമൂഹ്യപരിഷ്‌കര്‍ത്താക്കള്‍ ഈ സംസ്ഥാനത്തുണ്ടായിരുന്നു. ഇവരെല്ലാം വിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്റെയും കാര്യത്തില്‍ ഊന്നല്‍ നല്‍കിയിരുന്നുവെന്നും ആധുനിക കേരള മാതൃക ആരോഗ്യസംവിധാനം രൂപപ്പെട്ടതും ഈ കരുത്തുറ്റ സാഹചര്യങ്ങളില്‍നിന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related posts:

Leave a Reply

Your email address will not be published.