ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും കാണാതായത് 9 കുട്ടികളെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

1 min read

കോട്ടയം : മാങ്ങാനത്ത് കുട്ടികളെ കാണാതായ സംഭവത്തിലെ അന്വേഷണത്തിന് പ്രത്യേക സംഘം. മിസ്സിംഗ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചതായി ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്ക് അറിയിച്ചു. പുലര്‍ച്ചെ അഞ്ചര മണിക്കാണ് കുട്ടികളെ കാണാതായത്. കുട്ടികളെ കണ്ടെത്തിയശേഷം എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

പോക്‌സോ കേസ് ഇരയടക്കം ഒന്‍പത് കുട്ടികളെയാണ് കോട്ടയത്തെ സ്വകാര്യ ഷെര്‍ട്ടര്‍ ഹോമില്‍ നിന്നും കാണാതായത്. മഹിളാ സമഖ്യ എന്ന സ്വകാര്യ എന്‍ ജി ഒ നടത്തുന്ന ഷെല്‍ട്ടര്‍ ഹോമില്‍ നിന്നാണ് കുട്ടികളെ കാണാതായത്. ശിശുക്ഷേമ സമിതിക്ക് കീഴിലാണ് ഇത് പ്രവര്‍ത്തിച്ചിരുന്നത്. ഇന്ന് രാവിലെയാണ് കുട്ടികളെ കാണാനില്ലെന്ന് മനസിലായത്. ഒന്‍പത് പേരും വിവിധ കേസുകളുമായി ബന്ധപ്പെട്ടാണ് ഈ ഷെല്‍ട്ടര്‍ ഹോമില്‍ പാര്‍പ്പിക്കപ്പെട്ടിരുന്നത്.

Related posts:

Leave a Reply

Your email address will not be published.