എല്‍ഡിഎഫിന്റെ രാജ്ഭവന്‍ ധര്‍ണയില്‍ പങ്കെടുത്ത ഏഴ് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

1 min read

തിരുവനന്തപുരം : കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എല്‍ഡിഎഫിന്റെ രാജ്ഭവന്‍ ധര്‍ണയില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. ഏഴ് ഉദ്യോഗസ്ഥര്‍ക്കാണ് ചീഫ് സെക്രട്ടറി നോട്ടീസ് നല്‍കിയത്. സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ സ്വീകരിച്ച നടപടി വ്യക്തമാക്കണമെന്ന് രാജ് ഭവന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചീഫ് സെക്രട്ടറി ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. സമരത്തില്‍ പങ്കെടുത്തവരുടെ ചിത്രങ്ങള്‍ സഹിതമാണ് ബിജെപി ഗവര്‍ണര്‍ക്കെതിരെ പരാതി നല്‍കിയത്.

പൊതുഭരണവകുപ്പ് അഡീഷണല്‍ സെക്രട്ടറിയും കേരള സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുമായി പി ഹണി ഉള്‍പ്പെടെ ഏഴ് ജീവനക്കാര്‍ക്കെതിരെയാണ് നടപടി ആവശ്യപ്പെട്ട് ബിജെപി പരാതി നല്‍കിയത്. ജീവനക്കാരുടെ പെരുമാറ്റ ചട്ടം ലംഘിച്ചിട്ടുണ്ടോ, എങ്കില്‍ എന്തു നടപടി സ്വീകരിച്ചു തുടങ്ങിയുള്ള വിശദാംശങ്ങള്‍ അറിയിക്കാനാണ് ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നത്.

Related posts:

Leave a Reply

Your email address will not be published.