ബന്ധം ഒഴിയാന്‍ പറഞ്ഞിട്ടും ഷാരോണ്‍ ഒഴിഞ്ഞു പോയില്ല; ജാതകദോഷം കെട്ടിച്ചമച്ചതെന്ന് പോലീസ്
1 min readതിരുവനന്തപുരം: ഷാരോണിന്റെ മരണത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പോലീസ്. യുവതി കുറച്ച് കാലമായി ഷാരോണിനെ കൊല്ലാനായി ശ്രമിച്ച് കൊണ്ടിരിക്കുകയാണെന്ന് പോലീസ് വെളിപ്പെടുത്തി. എഡിജിപി എംആര്‍ അജിത് കുമാറാണ് ഇക്കാര്യം പറഞ്ഞത്. വീട്ടില്‍ തന്നെ ഉണ്ടാക്കിയ കീടനാശിനി ഉപയോഗിച്ചാണ് ഷാരോണിനെ വകവരുത്തിയത്. പലതവണ ഷാരോണിനോട് ബന്ധം ഒഴിവാക്കി പോകാന്‍ ഗ്രീഷ്മ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ അതിനൊന്നും ഷാരോണ്‍ വഴങ്ങിയില്ല. ബന്ധം തുടരാനായിരുന്നു യുവാവിന്റെ തീരുമാനം. ഇതേ തുടര്‍ന്നാണ് എങ്ങനെയെങ്കിലും ഷാരോണിനെ വക വരുത്തുക എന്ന തീരുമാനത്തിലേക്ക് യുവതി എത്തിയത്.
ഷാരോണിനെ കൊല്ലണമെന്ന ലക്ഷ്യത്തോടെ തന്നെയായിരുന്നു ഗ്രീഷ്മ ലക്ഷ്യം നടത്തിയതെന്ന് എഡിജിപി പറഞ്ഞു. കടയില്‍ നിന്ന് വാങ്ങിയ കഷായമല്ല ഗ്രീഷ്മ നല്‍കിയത്. ഇതിനായി പ്രത്യേകം കഷായം വീട്ടിലുണ്ടാക്കുകയായിരുന്നു. അമ്മയ്ക്കായി വാങ്ങിയ കഷായപ്പൊടി തിളപ്പിച്ചു. നേരത്തെ വീട്ടിലുണ്ടായിരുന്ന കീടനാശിനിയും അതിനൊപ്പം ചേര്‍ത്തു. ഡൈ ആസിഡ് ബ്ലൂ എന്ന രാസവസ്തു അടങ്ങിയതാണ് കീടനാശിനി. ഇതിലൂടെ അന്തരികാവയവങ്ങള്‍ക്ക് കേടുണ്ടാക്കാന്‍ സാധിക്കും. കഷായത്തിന് ശേഷം ഗ്രീഷ്മ ഷാരോണിനായി ജ്യൂസും നല്‍കിയെന്ന് പോലീസ് പറഞ്ഞു.
ഷാരോണും ഗ്രീഷ്മയും പ്രണയത്തിലായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഈ ബന്ധം തകര്‍ന്നിരുന്നു. തുടര്‍ന്ന് ഗ്രീഷ്മ മറ്റൊരാളെ വിവാഹം കഴിക്കാനും തീരുമാനിച്ചിരുന്നു. വിവാഹം ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ ബന്ധത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് ഷാരോണ്‍ രാജ് പറഞ്ഞിരുന്നു. അന്ന് മുതലാണ് ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ ശ്രമം തുടങ്ങിയത്. പല വഴികളും ഇതിനായി നോക്കിയിരുന്നു. ജാതക ദോഷം എന്ന കാരണമൊക്കെ അതിനായി ഗ്രീഷ്മ തയ്യാറാക്കിയതായിരുന്നു. ബന്ധത്തില്‍ നിന്ന് പിന്മാറണമെന്ന് ഗ്രീഷ്മയുടെ അമ്മയും ഷാരോണിനോട് ആവശ്യപ്പെട്ടിരുന്നു.
വിദേശ യാത്ര ആഗ്രഹിക്കുന്നുണ്ടോ? ഓസ്‌ട്രേലിയ തിരഞ്ഞെടുക്കൂ; പോകേണ്ടത് ഈ സ്ഥലങ്ങളില്‍ എന്ത് കാരണവും പറഞ്ഞ് ഷാരോണിനെ ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും വിട്ടുപോകാത്തത് കൊണ്ടാണ് കൊലപ്പെടുത്താന്‍ ഗ്രീഷ്മ തീരുമാനിച്ചത്. കഷായം കുടിക്കാന്‍ നല്ല ബുദ്ധിമുട്ടാണെന്ന് ഗ്രീഷ്മ പറയുമ്പോള്‍ ഷാരോണ്‍ കളിയാക്കാറുണ്ടായിരുന്നു. താന്‍ കഴിച്ച് കാണിച്ച് താരമെന്ന് ഷാരോണ്‍ പറയാറുണ്ടായിരുന്നു. ഈ അവസരം മുതലെടുത്താണ് വീട്ടിലേക്ക് വിളിച്ച് വരുത്തി. കീടനാശിനി കലര്‍ത്തിയ കഷായം നല്‍കിയത്. ക്യാപിക് എന്ന കീടനാശിനിയാണ് നല്‍കിയത്. ഷാരോണ്‍ ബാത്‌റൂമില്‍ പോയപ്പോഴായിരുന്നു കീടനാശിനി കലക്കിയത്. അതേസമയം ഇരുവരും തമ്മില്‍ വിവാഹം നടന്നതായി മൊഴിയില്‍ പരാമര്‍ശിച്ചിട്ടില്ലെന്നാണ് എഡിജിപി പറയുന്നത്. കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ പങ്കുള്ളതായും വിവരം ലഭിച്ചിട്ടില്ല. മറ്റൊരാളുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞ ശേഷമായിരുന്നു ഗ്രീഷ്മ ഇതെല്ലാം പ്ലാന്‍ ചെയ്ത് നടപ്പാക്കിയത്. ഗ്രീഷ്മയുടെ മുന്‍ മൊഴികളില്‍ വൈരുധ്യം ഉണ്ടായിരുന്നതായി എഡിജിപി വ്യക്തമാക്കി. കേസില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായതായി തെളിവില്ലെന്നും പോലീസ് പറഞ്ഞു. നിരവധി കള്ളങ്ങളും ഗ്രീഷ്മ പറഞ്ഞിരുന്നു. പച്ചനിറത്തില്‍ ഛര്‍ദിച്ചപ്പോള്‍ കഷായത്തിന്റെ നിറം അങ്ങനെയായത് കൊണ്ടാവാം എന്നാണ് ഗ്രീഷ്മ പറഞ്ഞത്. അമ്മയെ കൊണ്ടുവന്ന ഓട്ടോ ഡ്രൈവര്‍ക്കും ജ്യൂസ് നല്‍കിയെന്നും അയാളും ഛര്‍ദിച്ചെന്നും ഗ്രീഷ്മ പറഞ്ഞിരുന്നു. എന്നാല്‍ കാരക്കോണി സ്വദേശിയായ പ്രദീപ് അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് പറഞ്ഞതോടെ ആ കള്ളം പൊളിയുകയായിരുന്നു. വീട്ടുകാര്‍ ഉപദ്രവിക്കുമോ എന്ന് ചോദിച്ചപ്പോള്‍, ബന്ധം വിട്ടെന്നാണ് വീട്ടുകാര്‍ കരുതുന്നതെന്നാണ് പറഞ്ഞത്. ആയുര്‍വേദ ഡോക്ടര്‍ കൂടിയായ ഷാരോണിന്റെ സഹോദരന്‍ കഷായത്തെ കുറിച്ച് പലതവണ ചോദിച്ചപ്പോഴും ഗ്രീഷ്മ വ്യക്തമായ ഉത്തരം നല്‍കാതെ ഒഴിഞ്ഞു മാറുകയായിരുന്നു. കഷായ കുപ്പിയുടെ അടപ്പില്‍ നമ്പറുണ്ടാകുമെന്ന് പറഞ്ഞപ്പോള്‍, കുപ്പി കഴുകി കളഞ്ഞെന്നും, ആക്രിക്ക് കൊടുത്തുവെന്നുമായിരുന്നു മറുപടി.