ഗവര്‍ണറുടെ തൊഴുത്തില്‍ കെട്ടിയ പശുക്കളല്ല കേരളത്തിലെ സര്‍വകലാശാലകള്‍: എസ്എഫ്‌ഐ

1 min read

തിരുവനന്തപുരം: ആരിഫ് മുഹമ്മദ് ഖാന്റെ തൊഴുത്തില്‍ കെട്ടിയ പശുക്കളല്ല കേരളത്തിലെ സര്‍വകലാശാലകളെന്ന് എസ്എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ഗോകുല്‍ ഗോപിനാഥ്. കേരള സര്‍വകലാശാല ആസ്ഥാനത്ത് എസ്എഫ്‌ഐയുടെ പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗോകുല്‍.

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സര്‍വ്വകലാശാല കവാടം ഉപരോധിച്ച് റോഡില്‍ കുത്തിയിരിക്കുകയാണ്. ആരെയും സര്‍വകലാശാലയ്ക്ക് അകത്തേക്ക് കടത്തിവിടില്ലെന്ന് ഇവര്‍ നിലപാടെടുത്തു. താത്കാലിക ചുമതല ഏറ്റെടുക്കാന്‍ ആരോഗ്യ സര്‍വകലാശാല വിസി എത്തിയാല്‍ തടയുമെന്നാണ് എസ്എഫ്‌ഐ നിലപാട്.

അധികാര ഗര്‍വുള്ള കസേരകളുടെ കാലുകള്‍ ഒടിക്കാന്‍ എസ്എഫ്‌ഐ തയ്യാറാകുമെന്ന് ഗോകുല്‍ പറഞ്ഞു. ഒരു സര്‍വകലാശാലയിലും പുതിയ വിസിമാരെ ചുമതലയേല്‍ക്കാന്‍ അനുവദിക്കില്ല. അധികാരമേറ്റെടുക്കാന്‍ ഒരാളെയും അകത്തേക്ക് കടത്തിവിടില്ല. വിസിക്കായുള്ള സേര്‍ച്ച് കമ്മറ്റിയില്‍ ആര്‍എസ്എസിന് താത്പര്യമുള്ളവരെ തിരുകി കയറ്റാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നുകയാണ്. ആരിഫ് മുഹമ്മദ് ഖാന്റെ അടുക്കളയില്‍ വേവിച്ച വിസിമാരെ സര്‍വ്വകലാശാലയിലേക്ക് പറഞ്ഞു വിട്ടാല്‍ എന്താണ് സംഭവിക്കുകയെന്നത് കാത്തിരുന്നു കണ്ടോളൂ. ഗവര്‍ണറെ വഴിയില്‍ തടയുന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തിക്കരുതെന്നും എസ്എഫ്‌ഐ നേതാവ് മുന്നറിയിപ്പ് നല്‍കി.

Related posts:

Leave a Reply

Your email address will not be published.