കലോത്സവം സ്റ്റേജ് ക്രമീകരണങ്ങള്‍ കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തി; വി ശിവന്‍കുട്ടി
1 min readകോഴിക്കോട്: കലോത്സവ മത്സരങ്ങളില്‍ വിധികര്‍ത്താക്കള്‍ തെറ്റായി പ്രവര്‍ത്തിച്ചാല്‍ കരിമ്പട്ടികയിലാക്കുമെന്ന് മുന്നറിയിപ്പുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വേദികളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതെ നോക്കാന്‍ കര്‍ശന നിര്‍ദേശവും അദ്ദേഹം നല്‍കിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തി സ്റ്റേജ് ക്രമീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു
കലാപരിപാടികള്‍ കൃത്യസമയത്ത് ആരംഭിച്ച് കൃത്യസമയത്ത് അവസാനിപ്പിക്കാന്‍ നടപടി ഉണ്ടാകുമെന്നും ആദ്യ ക്ലസ്റ്ററില്‍ മത്സരിക്കാന്‍ കാണിക്കുന്ന വിമുഖതയാണ് പലയിടത്തും മത്സരങ്ങള്‍ തുടങ്ങാനും പൂര്‍ത്തിയാകാനും വൈകിയതിന്റെ കാരണം. ഇക്കാര്യത്തില്‍ മത്സരാര്‍ത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് തവണ വിളിച്ച് കഴിഞ്ഞിട്ടും മത്സരാര്‍ത്ഥികള്‍ വേദിയിലെത്തിയില്ലെങ്കില്‍ മത്സരിക്കാനുള്ള അര്‍ഹത നഷ്ടപ്പെടും ഇതൊഴിവാക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ ആകെയുള്ള 96 ഇനങ്ങളില്‍ 21 എണ്ണംമാത്രമാണ് ഇതുവരെ പൂര്‍ത്തിയായത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 105 ഇനങ്ങളില്‍ 29 എണ്ണവും പൂര്‍ത്തിയായി.