ഭിന്നതയില്ല,കത്തുമില്ല സുധാകരനൊപ്പമെന്ന് വിഡി സതീശന്‍
1 min readതിരുവനന്തപുരം:കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നത ഇല്ലെന്നും അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് സര്‍ക്കാരിന് എതിരായ സമരത്തില്‍ നിന്ന് ഫോക്കസ് മാറ്റാനെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ രാജിസന്നദ്ധത അറിയിച്ചു എന്നത് തെറ്റായ വാര്‍ത്തയാണ്. നാക്കുപിഴ പറ്റിയെന്ന അദ്ദേഹത്തിന്റെ വിശദീകരണം പാര്‍ട്ടി സ്വീകരിച്ചതാണ്. കത്ത് കൊടുത്തു എന്ന് പറയുന്നതൊക്കെ ശൂന്യാകാശത്ത് നിന്നെത്തിയ പച്ചക്കള്ളമാണ്. സുധാകരന് എല്ലാവരുടെയും പിന്തുണയുണ്ടെന്നും സതീശന്‍ പറഞ്ഞു. തെറ്റായ വാര്‍ത്തകളും നുണകളും പ്രചരിപ്പിക്കുന്നത് സര്‍ക്കാരിനെ രക്ഷപ്പെടുത്താനാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
ആര്‍എസ്എസുമായി ബന്ധപ്പെട്ട പരാമര്ശങ്ങളെ തുടര്‍ന്ന് വിവാദത്തിലായ കെ സുധാകരന്‍ രാജിസന്നദ്ധത അറിയിച്ച് രാഹുല്‍ ?ഗാന്ധിക്ക് കത്ത് അയച്ചു എന്ന വാര്‍ത്ത നിഷേധിച്ച് സുധാകരന് പിന്തുണയുമായി എത്തുന്ന ആദ്യ പ്രമുഖ കോണ്‍?ഗ്രസ് നേതാവല്ല സതീശന്‍. മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും സുധാകരന് പിന്തുണ അറിയിച്ചിരുന്നു.