വീട് വിറ്റ പണം പാര്‍ട്ടിക്ക്; അവസാനം ജീവിക്കാനായി ഇന്‍ഷുറന്‍സ് കമ്പനി ജോലി, പലരുമറിയാത്ത പാച്ചേനിയുടെ ജീവിതം
1 min readകണ്ണൂര്‍: പാര്‍ട്ടിയില്‍ ചുമതലകള്‍ ഇല്ലാതായതോടെ അന്തരിച്ച പ്രമുഖ കോണ്‍ഗ്രസ് നേതാവ് സതീശന് പാച്ചേനി അവസാന കാലത്ത് നേരിട്ടത് വലിയ പ്രതിസന്ധികള്‍. ജീവിക്കനായി അദ്ദേഹം ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജോലി ചെയ്ത കാര്യം പല സഹപ്രവര്‍ത്തകരും അറിഞ്ഞിരുന്നില്ല. സംഘടനയ്ക്കുള്ളിലും പാര്‍ലമെന്ററി രംഗത്തും ചുമതലകള്‍ ഇല്ലാതെ വന്നതോടെയാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് മെറ്റ് ലൈഫില്‍ ഇന്‍ഷുറന്‍സ് മാനേജറായി പാച്ചേനി ജോലിക്ക് ചേര്‍ന്നത്.
സംഘടന പ്രവര്‍ത്തനത്തിനിടെയുണ്ടായ സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കണമെന്നും വീട് വയ്ക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. കഴിഞ്ഞ വര്‍ഷം ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിയതിന് ശേഷം കെപിസിസി അംഗം മാത്രമായി തുടരുകയായിരുന്നു സതീശന് പാച്ചേനി. എ കെ ആന്റണി ഒഴിയുമ്പോള്‍ രാജ്യസഭയിലേക്ക് ഒരു അവസരം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ, അതുണ്ടായില്ല. കോണ്‍ഗ്രസ് സംഘടനയിലും പാര്‍ലമെന്ററി രംഗത്തും ചുമതലകള്‍ ഇല്ലാതായതോടെ ജീവിതത്തില്‍ ഇനി എന്ത് ചെയ്യണം എന്ന ചോദ്യം പാച്ചേനിക്ക് മുന്നില്‍ വന്നു.
അങ്ങനെയാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് മെറ്റ് ലൈഫ് ഇന്‍ഷുറന്‍സില്‍ ഒരു അഭിമുഖത്തിന് ഉദ്യോഗാര്‍ത്ഥിയായി പാച്ചേനി പോയത്. ഇന്റര്‍വ്യൂ പാസായി ഇന്‍ഷുറന്‍സ് മാനേജറായി ഈ ജൂണില്‍ ജോലിയില്‍ കയറി. മെറ്റ് ലൈഫ് ഇന്‍ഷൂറന്‍സിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കലും ഫീല്‍ഡ് വര്‍ക്കിനായി പുതുതായി ആളുകളെ ചേ!ര്ക്കലുമായിരുന്നു ജോലി. നാല് പതിറ്റാണ്ടായി പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്ന പാച്ചേനിക്ക് സ്വന്തമായി ഒരു വീട് വയ്ക്കാന്‍ പോലും സാധിച്ചിരുന്നില്ല.
അതിനായി സൂക്ഷിച്ച പണം ഡിഡിസി ഓഫീസ് കെട്ടിട നിര്‍മ്മാണത്തിന് ചെലവാക്കി. ഇത് പിന്നീട് പാര്‍ട്ടി തിരികെ നല്കി. സംഘടന പ്രവര്‍ത്തനത്തിനിടെയുണ്ടാകുന്ന സാമ്പത്തിക ആവശ്യങ്ങള്‍ക്ക് പലപ്പോഴും സുഹൃത്തുക്കളില്‍ നിന്ന് കടംവാങ്ങിയും സ്വര്‍ണ്ണം പണയം വച്ചുമൊക്കെയാണ് പാച്ചേനി പണം കണ്ടെത്തിയിരുന്നത്. ബാങ്ക് ലോണ്‍ ഉള്‍പെടെ പത്ത് ലക്ഷത്തിലധികം രൂപ പാച്ചേനിക്ക് ബാധ്യത ഉണ്ടെന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്.
സ്വന്തമായി വീടില്ലാത്തതിനാല്‍ സഹോദരന് സുരേഷിന്റെ വീട്ടിലായിരുന്നു പാച്ചേനിയുടെ മൃതദേഹം ബന്ധുക്കള്‍ക്കും നാട്ടുകാ!ര്‍ക്കും അന്തിമോപചാരം അ!ര്‍പ്പിക്കാനായി വച്ചത്. സതീശന്റെ ആദര്‍ശ ജീവിതം ഇന്ന് ഏറെ മഹത്വത്തോടെ വാഴ്ത്തിപ്പാടുന്ന സഹപ്രവര്‍ത്തകരില്‍ പലര്‍ക്കും അവസാന കാലത്ത് ഇന്‍ഷുറന്‍സ് കംപനിയില്‍ ജോലി ചെയ്താണ് പാച്ചേനി ജീവിച്ചിരുന്നത് എന്ന് അറിയില്ലായിരുന്നു. പാര്‍ട്ടി ഓഫീസിനായി വീടുവിറ്റ പണം പോലും ചെലവഴിച്ച സതീശന്റെ കടങ്ങള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നും കുടുംബത്തിന് വീട് വച്ചുനല്‍കുമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന് അറിയിച്ചിരുന്നു.