വഖഫ് വിഷയത്തില്‍ പൊതുവേദികളില്‍ ഭിന്നാഭിപ്രായവുമായി സമസ്ത നേതാക്കള്‍

1 min read

കോഴിക്കോട്: സുന്നി വേദിയില്‍ രാഷ്ട്രീയ ചായ്‌വിനെ ചൊല്ലി സമസ്ത നേതാക്കള്‍ തമ്മില്‍ പരസ്യമായ ഏറ്റുമുട്ടല്‍. മുഷാവറ അംഗങ്ങളായ ബഹാവുദ്ദിന്‍ നദ് വിയും മുക്കം ഉമര്‍ ഫൈസിയുമാണ് സംഘടനയുടെ ഇടത് ചായ്‌വിനെ ചൊല്ലി ഇടഞ്ഞത്. വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ട തീരുമാനം പിന്‍വലിച്ച സര്‍ക്കാരിനെ അഭിനന്ദിച്ചതിനെതിരെ മുഷാവറ അംഗം ബഹാവുദ്ദീന്‍ നഖ് വി വിമര്‍ശിച്ചു.

ബാഗ് തട്ടിപ്പറിച്ചയാള്‍ അത് തിരിച്ചുനല്‍കിയതിനെ സ്വാഗതം ചെയ്തപോലെയാണ് സര്‍ക്കാരിനെ അഭിനന്ദിച്ചത് എന്നതായിരുന്നു വിമര്‍ശനം. എന്നാല്‍ സമസ്!ത ആര്‍ക്കും കീഴടങ്ങിയിട്ടില്ലെന്ന് മറുപടി മുക്കം ഉമര്‍ ഫൈസി നല്‍കി. സമസ്ത രാഷ്ട്രീയക്കാര്‍ക്ക് മുകളിലെന്നും ഉമര്‍ ഫൈസി പറഞ്ഞു. സമസ്തയെ വിമര്‍ശിക്കുന്ന മുസ്ലിം ലീഗ് താമസിയാതെ ഇടതുമുന്നണിയിലെത്തുമെന്നും ഉമര്‍ ഫൈസി പരിഹസിച്ചു.

Related posts:

Leave a Reply

Your email address will not be published.