സജി ചെറിയാന്റെ രണ്ടാം വരന് ഇന്ന്: വൈകിട്ട് നാലിന് സത്യപ്രതിജ്ഞ
1 min readതിരുവനന്തപുരം: വിവാദങ്ങള്‍ നിലനില്‍ക്കെ സജി ചെറിയാന് ഇന്ന് വൈകിട്ട് നാലിന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. കടുത്ത വിയോജിപ്പുകളോടെ ഗവര്‍ണ്ണര്‍ ഇന്നലെയാണ് സത്യപ്രതിജ്ഞക്ക് അനുമതി നല്‍കിയത്. അറ്റോണി ജനറലിന്റെ നിയമോപദേശ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. സജി ചെറിയാനെതിരെയുള്ള കേസിന്റെ വിധി വരാത്ത സാഹചര്യമായതിനാല്‍ ഇനിയുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളുടെയും ഉത്തര വാദിത്വം സര്‍ക്കാരിനാണെന്നും ഗവര്‍ണ്ണര്‍ അറിയിച്ചു.
ഇന്ന് നടക്കാന്‍ ഇരിക്കുന്ന സത്യപ്രതിജ്ഞ ചടങ്ങ് പ്രതിപക്ഷം ബഹിഷ്ക്കരിക്കുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 182 ദിവസത്തെ ഇടവേളക്ക് ശേഷമാണ് സജി ചെറിയാന് പിണറായി മന്ത്രിസഭയില്‍ തിരിച്ചെത്തുന്നത്. ചടങ്ങ് പ്രതിപക്ഷം ബഹിഷ്ക്കരിക്കും. 182 ദിവസത്തെ ഇടവേളക്ക് ശേഷമാണ് സജി ചെറിയാന് പിണറായി മന്ത്രിസഭയിലേക്ക് മടങ്ങിയെത്തുന്നത്. നേരത്തെ വഹിച്ചിരുന്ന ഫിഷറീസ് സാംസ്കാരികം സിനിമ യുവജനക്ഷേമ വകുപ്പുകളായിരിക്കും അദ്ദേഹത്തിന്റെ ലഭിക്കുക. സജി ചെറിയാനെ മന്ത്രിയാക്കണമെന്ന മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചതില്‍ നിര്‍ണായകമായത് അറ്റോര്‍ണി ജനറല്‍ നല്കിയ ഉപദേശം തന്നെയായിരുന്നു.