സജി ചെറിയാന്റെ സത്യപ്രതിജ്ഞ ബഹിഷ്കരിക്കാനൊരുങ്ങി പ്രതിപക്ഷം
1 min read
തിരുവനന്തപുരം: സജി ചെറിയാന് വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കാന്‍ ഒരുങ്ങുന്ന സാഹചര്യത്തില്‍ സത്യപ്രതിജ്ഞ പ്രതിപക്ഷം ബഹിഷ്കരിക്കുമെന്ന് വിഡി സതീശന്. സജി ചെറിയാന് രാജിവെക്കാന്‍ ഉണ്ടായ സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എന്ത് യുക്തിയുടെ പേരിലാണ് അദ്ദേഹം വീണ്ടും മന്ത്രി സ്ഥാനത്തെക്ക് സത്യപ്രതിജ്ഞ ചെയ്യുന്നതെന്ന് അദ്ദേഹം ചോദിച്ചു. സജി ചെറിയാന്റെ പ്രസംഗത്തോട് പാര്‍ട്ടി യോജിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.