വിമര്‍ശ്ശനങ്ങള്‍ക്ക് നടുവില്‍ സജിചെറിയാന്‍ നാളെ വൈകിട്ട് സത്യപ്രതിജ്ഞ ചെയ്യും
1 min readതിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ സ്ഥാനമൊഴിഞ്ഞ സജി ചെറിയാന്റെ രണ്ടാം സത്യപ്രതിജ്ഞ നാളെ വൈകിട്ട് നാലിന് നടക്കും. ഇത് സംബന്ധിച്ചുള്ള മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണ്ണര്‍ അംഗീകരിച്ച തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. എന്നാല്‍ സജി ചെറിയാന് ക്ലീന്‍ ചിറ്റ് നല്‍കിയ പോലീസ് റിപ്പോര്‍ട്ട് തിരുവല്ല കോടതി പരിഗണനയിലാണ്. ഇതില്‍ അന്തിമ തീരുമാനം വരുന്നതിന് മുന്നേയാണ് വീണ്ടും മന്ത്രിസ്ഥാനത്തേക്കുള്ള തിരിച്ചു വരവ്.
എന്നാല്‍ സത്യപ്രതിജ്ഞ സംബന്ധിച്ച് ഒരു തരത്തിലുമുള്ള അറിയിപ്പുകളും കിട്ടിയിട്ടില്ലെന്നും തീരുമാനമെടുക്കുന്നത് ഗവര്‍ണ്ണറായിരിക്കും എന്നാണ് സജി ചെരിയാന്‍ പറഞ്ഞത്. ചീഫ് സെക്രട്ടറിയും ഇത് സംബന്ധിച്ച് ഒന്നും തന്നെ അറിയിച്ചിട്ടില്ലെന്നും അറിയിപ്പു കിട്ടിയാല്‍ മാത്രമേ തിരുവനന്തപുരത്തേക്ക് പോകു എന്നുമാണ് അദ്ദേഹം പറഞ്ഞത്.