ശബരിമലയില്‍ മകരവിളക്ക് തീര്‍ത്ഥാടനത്തിന് തുടക്കമായി.

1 min read

പത്തനംതിട്ട: മകരവിളക്ക് തീര്‍ത്ഥാടനകാലത്തിന് തുടക്കമായി. മണ്ഡല പൂജകള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ശബരിമല നട തുറന്നത്. നടതുറന്നതോ
ടെ ശബരിമലയില്‍ വന്‍ഭക്തജനത്തിരക്കായി. മേല്‍ ശാന്തിയുടെ അഭാവത്തില്‍ തന്ത്രി കണ്ഠരര് രാജീവരാണ് നട തുറന്ന് ദീപം തെളിയിച്ചത്. വീണ്ടും ശബരിമല സന്നിദാനം ശരണംവിളികളില്‍ നിറഞ്ഞു. മാളികപ്പുറം മേല്‍ശാന്തി ഹരിഹരന്‍ നമ്പൂതിരി ശബരീശന്റെ തിരുവിഗ്രഹത്തില്‍ ചാര്‍ത്തിയ വിഭൂതിയും, മാളികപ്പുറം തിരുനടയുടെ താക്കോലും ഏറ്റുവാങ്ങി ഗണപതിയെയും നാഗരാജാവിനെയും തൊഴുത് മാളികപ്പുറം ശ്രീകോവില്‍ നടതുറന്നു. മകരവിളക്ക് തീര്‍ത്ഥാടന കാലത്തെ പൂജകള്‍ ഇന്ന് പുലര്‍ച്ചെ മൂന്നുമണിക്ക് നിര്‍മ്മാല്യത്തോടെ ആരംഭിച്ചു. ശേഷം ജനുമവരി 14നാണ് മകരവിളക്ക്.

മകരവിളക്ക് കാലത്തെ ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ കേരളാ പോലീസിന്റെ അഞ്ചാം ബാച്ച് ചുമതലയേറ്റു. സ്‌പെഷ്യല്‍ ഓഫീസര്‍ വിഎസ് അജിയുടെ നേതൃത്വത്തില്‍ 1409 പോലീസുകാരണ് പുതിയ സംഘത്തിലുള്ളത്. ഓരോ സെക്ടറിലും സി ഐ മാരുടെ നേതൃത്വത്തില്‍ ഡ്യൂട്ടി പോയിന്റുകളുണ്ടാകും. ഈ പോയിന്റുകളെ കൃത്യമായി ഏകോപിപ്പിച്ച് തിരക്ക് നിയന്ത്രിക്കുകയാണ് പോലീസിന്റെ ലക്ഷ്യം. നിലവില്‍ ജനുവരി 9വരെയാണ് ഈ സംഘത്തിന്റെ ചുമതല. ഇതിന് ശേഷം ആറാം ബാച്ച് സന്നിധാനത്തെത്തും.

പൊതു സുരക്ഷ, ഭണ്ഡാര സുരക്ഷ, ഇന്റലിജന്‍സ്, ടെലി കമ്മ്യൂണിക്കേഷന്‍ തുടങ്ങിയവക്കായി പ്രത്യേക സംഘങ്ങളുണ്ട്. ഇതിന് പുറമെ എന്‍ ഡി ആര്‍ എഫ്, ആര്‍ എ എഫ്, ഇതര സംസ്ഥാന പൊലീസുകാര്‍, വിവിധ സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥര്‍ എന്നിവരും സേവനത്തിനുണ്ട്.എല്ലാ വകുപ്പുകളിലെയും ജീവനക്കാരും വ്യാപാരികളും എത്തിയതോടെ മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷം സന്നിധാനവും തീര്‍ഥാടന പാതകളും വീണ്ടും ശരണ മന്ത്രങ്ങളാല്‍ മുഖരിതമായി.

Related posts:

Leave a Reply

Your email address will not be published.