ആര്‍എസ്എസ് ശ്രമം ചരിത്രശാസ്ത്ര അവബോധം അട്ടിമറിക്കാന്‍: എംവി ഗോവിന്ദന്
1 min readതിരുവനന്തപുരം: വൈസ് ചാന്‍സലര്‍മാരെ നിയമിക്കാന്‍ അധികാരം വേണമെന്ന് ഗവര്‍ണര്‍ പറയുന്നുവെന്ന് കുറ്റപ്പെടുത്തി വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. കേരള പ്രവാസി സംഘം തിരുവനന്തപുരം രാജ്ഭവന് മുന്നിലേക്ക് സംഘടിപ്പിച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗവര്‍ണര്‍ വഴി ചരിത്ര അവബോധത്തെയും ശാസ്ത്ര അവബോധത്തെയും അട്ടിമറിക്കാനുള്ള ആര്‍എസ്എസിന്റെ ശ്രമമാണ് ഇതെന്നും അദ്ദേഹം വിമര്‍ശിച്ചു.
കേന്ദ്ര സര്‍ക്കാരില്‍ പ്രവാസി വകുപ്പ് വേണ്ടെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് ജനവിരുദ്ധമാണെന്ന് എംവി ഗോവിന്ദന് വിമര്‍ശിച്ചു. ഈ വിഷയത്തില്‍ പാര്‍ലമെന്റിന് മുന്നില്‍ സമരം നടത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. സൗന്ദര്യ ബോധം ഒരു സാമൂഹിക ഉത്പന്നമാണെന്ന് പ്രസംഗത്തിനിടെ അദ്ദേഹം പറഞ്ഞു. കേരളത്തില്‍ അതുണ്ട്. ഷര്‍ട്ടിന്റെ നിറത്തിന് അനുസരിച്ച് കരയുള്ള മുണ്ടുടുക്കുന്നതും സാരിയുടെ നിറമനുസരിച്ച് ബ്ലൗസ്, പൊട്ട്, ചെരിപ്പ് എന്നിവ ധരിക്കുന്നതും ഇതിനാലാണ്. ഒരു വീട്ടില്‍ ഏഴു ചെരിപ്പെങ്കിലും മിനിമം കാണും. അത് വയ്ക്കാന്‍ പ്രത്യേക പെട്ടി വിട്ടീലുണ്ടാവും. ഉത്തരേന്ത്യയിലൊന്നും ഇത് ചിന്തിക്കാന്‍ പറ്റില്ല. സൗന്ദര്യ ബോധത്തിനൊന്നും നമ്മള് എതിരല്ലെന്നും എംവി ഗോവിന്ദന് പ്രസംഗത്തില്‍ വ്യക്തമാക്കി.