ഓണ്‍ അറൈവല്‍ വിസ ഇപ്പോള്‍ ഉറപ്പാണാല്ലോ: വൈറലായി ഋഷി സുനക്കിന്റെ ചെറുവീഡിയോ

1 min read

ലണ്ടന്‍: സെലിബ്രിറ്റി ഷെഫ് സഞ്ജയ് റെയ്‌ന പങ്കിട്ട പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്റെ ചെറുവീഡിയോ വൈറലാകുകയാണ്. ചെറുതാണെങ്കിലും തീര്‍ത്തും രസകരമാണ് വൈറലായ ഈ വീഡിയോ.

ട്വിറ്ററില്‍ അപ്‌ലോഡ് ചെയ്ത വീഡിയോയില്‍, ഒരാള്‍ ‘അമ്മേ, നിങ്ങളോട് ഹലോ പറയാന്‍ ഒരാളുണ്ട്’ എന്ന് പറയുന്നത് കാണാം. തുടര്‍ന്ന് അദ്ദേഹം ക്യാമറ ഇടതുവശത്തേക്ക് പാന്‍ ചെയ്യുന്നു. അപ്പോള്‍ സുനക്ക് ക്യാമറയിലേക്ക് വന്ന് ഹലോ പറയുന്നത് കാണാം.

‘വിജയുടെ മാമാ, ഹായ്. ഋഷിയാണ്, സുഖമാണോ?’ ബ്രിട്ടീഷ് പ്രധാനമന്ത്രി ചോദിക്കുന്നു. ‘വിജയുടെ മാമയെ 10 ഡൗണിംഗ് സ്ട്രീറ്റിലേക്ക് ക്ഷണിക്കുന്നു. നിങ്ങള്‍ ഇവിടെ വന്ന് എന്നെ കാണുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാല്‍ നിങ്ങള്‍ ഇവിടെ എത്തുമ്പോള്‍, നിങ്ങളുടെ അനന്തരവന്‍ സഞ്ജയോട് നിങ്ങളെ ഡൗണിംഗ് സ്ട്രീറ്റിലേക്ക് കൊണ്ടുവരാന്‍ പറയുക’ ഋഷി സുനക്കിന്റെ വീഡിയോ അവസാനിക്കുന്നു.

വീഡിയോയ്‌ക്കൊപ്പം ബ്രിട്ടീഷ് വിസ പ്രശ്‌നത്തെക്കുറിച്ചും പറഞ്ഞാണ് സഞ്ജയ് റെയ്‌ന വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത് ‘വിസ ഓണ്‍ അറൈവല്‍ അബ് പക്കാ. [ഓണ്‍ അറൈവല്‍ വിസ ഇപ്പോള്‍ ഉറപ്പാണ്]’ എന്നാണ് വീഡിയോയുടെ ക്യാപ്ഷന്‍.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വീഡിയോ ഇതിനകം വൈറലായി. എന്നാല്‍ സോഷ്യല്‍ മീഡിയയുടെ സംശയം ഉയരുന്നുണ്ട്. ശരിക്കും ആരാണ് ‘വിജയ് മാമ’ എന്ന്.

യുകെ പ്രധാനമന്ത്രിയായി നിയമിതനായ ആദ്യ ഇന്ത്യന്‍ വംശജനായി ഋഷി സുനക് ചരിത്രം സൃഷ്ടിച്ചു കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള തന്റെ ആദ്യ കോളില്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള സന്തുലിത സ്വതന്ത്ര വ്യാപാര കരാര്‍ സംബന്ധിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.

സുനക്കുമായുള്ള സംഭാഷണത്തിന് ശേഷം പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു, ‘റിഷി സുനക്കിനോട് ഇന്ന് സംസാരിക്കുന്നതില്‍ സന്തോഷമുണ്ട്. യുകെ പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് അദ്ദേഹത്തെ അഭിനന്ദിക്കുന്നു. ഞങ്ങളുടെ സമഗ്രമായ തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും, എന്നാണ് ട്വീറ്റില്‍ പ്രധാനമന്ത്രി മോദി പറഞ്ഞത്.

Related posts:

Leave a Reply

Your email address will not be published.