ആര്‍സിസിയില്‍ ജീവനക്കാരുടെ സൂചനാ പണിമുടക്ക്
1 min read
തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്ററില്‍ (ആര്‍സിസി) ജീവനക്കാരുടെ സൂചനാ പണിമുടക്ക്. ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെ ഒരു മണിക്കൂര്‍ പണിമുടക്കും. ശമ്പള പരിഷ്‌കരണം ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. വിവിധ സംഘടനകളും സമരത്തിന്റെ ഭാഗമായി പങ്കെടുക്കും. അത്യാഹിത വിഭാഗങ്ങള്‍ തടസ്സപ്പെടുത്താതെയാണ് സമരം.