സുധാകരന്‍ കറകളഞ്ഞ മതേതരവാദി, പിന്തുണയുമായി ചെന്നിത്തല

1 min read

തിരുവനന്തപുരം : ആര്‍എസ്എസുമായി ബന്ധപ്പെട്ട പ്രസ്താവനകളില്‍ വിവാദത്തിലായ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് രമേശ് ചെന്നിത്തലയുടെ പിന്തുണ. കറ കളഞ്ഞ മതേതരവാദിയാണ് സുധാകരനെന്നും ഇക്കാര്യത്തില്‍ ബിജെപിയുടെയോ സിപിഎമ്മിന്റെയോ സര്‍ട്ടിഫിക്കറ്റ് സുധാകരന് വേണ്ടെന്നും ചെന്നിത്തല തുറന്നടിച്ചു. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും അദ്ദേഹം രാജിസന്നദ്ധത അറിയിച്ചിട്ടില്ലെന്നും ചെന്നിത്തല വിശദീകരിച്ചു.

‘കോണ്‍ഗ്രസിന്റെ അടിസ്ഥാന നയം മതേതരത്വമാണ്. അതില്‍ നിന്നും സുധാകരന്‍ വ്യതിചലിച്ചിട്ടില്ല. കറ തീര്‍ന്ന മതേതരവാദിയായാണ് സുധാകരന്‍ ഇതുവരെയും കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചതും നിലപാടുകള്‍ സ്വീകരിച്ചതും. ഒരു മണിക്കൂര്‍ നീണ്ട പ്രസംഗത്തിലെ ഒരു വാചകത്തിലുണ്ടായ നാക്കുപിഴയാണിവിടെ വിവാദമായത്. പിഴവുണ്ടായെന്ന കാര്യം ഏറ്റുപറയുമ്പോള്‍ പിന്നെ വിവാദം ആവശ്യമില്ല. മാധ്യമങ്ങള്‍ കുത്തി ചോദിക്കുമ്പോള്‍ അദ്ദേഹം ക്ഷുഭിതനായി കാണാം. പ്രസ്താവനയില്‍ ചില ആശങ്കകളുണ്ട്. അക്കാര്യം സംസാരിക്കുന്നുണ്ട്. വിഷയത്തില്‍ മുസ്ലിം ലീഗിന്റെ ആശങ്കയില്‍ തെറ്റുപറയാനാകില്ല. ഇക്കാര്യം ചര്‍ച്ച ചെയ്യും. താനും പ്രതിപക്ഷ നേതാവും പറയുന്നത് ഒരേ കാര്യമാണെന്നും ചെന്നിത്തല വിശദീകരിച്ചു.
സുധാകരന്‍ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിസന്നദ്ധത അറിയിച്ചിട്ടില്ലെന്നും ചെന്നിത്തല വിശദീകരിച്ചു. ഇക്കാര്യം സുധാകരന്‍ തന്നെ നിഷേധിക്കും. സുധാകരനുമായി താന്‍ സംസാരിച്ചിരുന്നുവെന്നും ചെന്നിത്തല അറിയിച്ചു.

Related posts:

Leave a Reply

Your email address will not be published.