പ്രിയ വര്‍ഗീസിന് ഹൈക്കോടതിയുടെ വിമര്‍ശനം
1 min read
കൊച്ചി: പ്രിയ വര്‍ഗീസിനെതിരെ വിമര്‍ശനം ഉന്നയിച്ചും ചോദ്യങ്ങള്‍ ചോദിച്ചും ഹൈക്കോടതി. ഡെപ്യൂട്ടേഷന്‍ കാലയളവില്‍ പഠിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നോയെന്നും സ്റ്റുഡന്റ് ഡയറക്ടര്‍ ആയ കാലയളവില്‍ പഠിപ്പിച്ചിരുന്നോയെന്നും കോടതി പ്രിയ വര്‍ഗീസിനോട് ചോദിച്ചു. എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ പദവി അധ്യാപന പരിചയത്തിന്റെ ഭാഗമല്ല. എന്‍എസ്എസിന് പോയി കുഴിവെട്ടിയതൊന്നും അധ്യാപന പരിചയമാകില്ല. അധ്യാപന പരിചയം എന്നാല്‍ അത് അധ്യാപനം തന്നെയാകണം. അധ്യാപനം എന്നത് ഗൌരവമുള്ള ഒരു ജോലിയാണെന്നും കോടതി പറഞ്ഞു.