എന്‍എസ്എസിന് വേണ്ടി കക്കൂസ് വെട്ടാന്‍ പോയാലും അഭിമാനം ഫേസ്ബുക്ക് പോസ്റ്റുമായി പ്രിയ വര്‍ഗീസ്
1 min read
കോഴിക്കോട്: കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനം സംബന്ധിച്ച കേസിലെ ഹൈക്കോടതി പരാമര്‍ശത്തിനെതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി പ്രിയ വര്‍ഗീസ്. നാഷണല്‍ സര്‍വീസ് സ്‌കീമിന് വേണ്ടി കുഴിയല്ല കക്കൂസ് വെട്ടാന്‍ പോയാലും അഭിമാനമെന്ന പ്രസ്താവനയില്‍ നിന്ന് പിന്നോട്ടില്ലെന്ന് പ്രിയ വര്‍ഗീസ് ഫേസ്ബുക്കില്‍ കുറിച്ചു. കോടതിയലക്ഷ്യമെന്ന് മാധ്യമങ്ങള്‍ പറഞ്ഞപ്പോഴാണ് പോസ്റ്റ് പിന്‍വിച്ചതെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. പ്രസ്താവനയില്‍ നിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ലെന്ന് പ്രിയ വര്‍ഗീസ് വ്യക്തമാക്കി.
എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ ആയി കുഴിവെട്ടാന്‍ പോയതിനെ അധ്യാപന പരിചയമായി കണക്കാക്കാന്‍ കഴിയില്ലെന്ന കോടതിയുടെ പരാമര്‍ശത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയ പ്രിയ വര്‍ഗീസ് പിന്നീടത് പിന്‍വലിച്ചിരുന്നു. ഇതില്‍ വ്യക്തത വരുത്തി കൊണ്ടാണ് പ്രിയ വര്‍ഗീസിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്. അതേസമയം,, നാഷണല്‍ സര്‍വീസ് സ്‌കീമിന് കുഴിവെട്ടിയത് അധ്യാപന പരിചയമാകില്ലെന്ന വിമര്‍ശനത്തില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തത വരുത്തിയിരുന്നു. പ്രിയ വര്‍ഗീസ് കേസിനിടെ നടത്തിയ ഈ പരാമര്‍ശം സാമൂഹൃ മാധ്യമങ്ങളലടക്കം വലിയ ചര്‍ച്ചയായതോടെയാണിത് കോടതിയുടെ നടപടി. കുഴിവെട്ട് എന്ന പരാമര്‍ശം താന്‍ നടത്തിയതായി ഓര്‍ക്കുന്നില്ലെന്നാണ് ജ!സ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞത്. എന്‍എസ്എസിനോട് വലിയ ബഹുമാനമുണ്ടെന്ന് പറഞ്ഞ കോടതി വാദത്തിനിടെ പറയുന്ന കാര്യങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നുണ്ടെന്നും പരാമര്‍ശിച്ചു. കക്ഷികള്‍ കോടതിയെ ശത്രുവായി കാണേണ്ട കാര്യമില്ലെന്നും ജ!സ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
പ്രിയ വര്‍ഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ..
പിന്‍വലിച്ചത് കോടതി അലഷ്യം എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പഴാണ്. സാങ്കേതികമായിട്ടാണെങ്കിലും അങ്ങിനെ വരരുതല്ലോ. ഭരണഘടനയും കോടതികളും കൂടി ഇല്ലാതായാല്‍ പിന്നെ എന്തുണ്ട് ഇന്നത്തെ ഇന്ത്യയില്‍ ബാക്കി. അതുകൊണ്ട് മാത്രം. നാഷണല്‍ സര്‍വീസ് സ്‌കീമിനു വേണ്ടി കുഴിയല്ല കക്കൂസ് വെട്ടാന്‍ പോയാലും അഭിമാനം എന്ന പ്രസ്താവനയില്‍ നിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ല Not me but you എന്ന എന്‍. എസ്. Motto മലയാളത്തില്‍ ‘വ്യക്തിയല്ല സമൂഹമാണ് പ്രധാനം ‘എന്നാണ് ഉപയോഗിക്കാറുള്ളത് എന്ന് പോലും അറിയാത്ത മാധ്യമ വാര്‍ത്തകള്‍ തന്നെയാണ് എന്‍. എസ്. എസ് ന്റെ പ്രസക്തിയെ അടിവരയിട്ട് ഉറപ്പിക്കുന്നത്. എന്‍. എസ്. എസ് പ്രവര്‍ത്തനപരിചയമില്ലാത്ത വിദ്യാഭ്യാസം എത്ര ശുഷ്‌കമായിരിക്കും എന്നതിന് അതിലും വലിയ ഉദാഹരണം വേണോ.