മകരവിളക്ക് തീര്‍ത്ഥാടനത്തിന് നട തുറക്കും മുമ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാവില്ല

1 min read

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് ബുധനാഴ്ച നട തുറക്കുന്നതിന് മുമ്പ് നിലക്കയ്ക്കലും പമ്പയിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയാവില്ല. ശുചിമുറികള്‍ മുതലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെല്ലാം ഇഴഞ്ഞാണ് നീങ്ങുന്നത്. തുടര്‍ച്ചായിയുണ്ടായ മഴയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകാന്‍ കാരണമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം.സെപ്റ്റംബര്‍ ആദ്യം മുതല്‍ തന്നെ ശബരിമല തീര്‍ത്ഥാടനത്തിന്റെ ആലോചന യോഗങ്ങളും അവലോകനങ്ങളും തുടങ്ങിയിരുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ നാല് മന്ത്രിമാര്‍ പമ്പയില്‍ നേരിട്ടെത്തി സ്ഥിതി ഗതികള്‍ വിലയിരുത്തി. നവംബര്‍ 11 ന് മുമ്പ് മുഴുവന്‍ ക്രമീകരണങ്ങളും ഒരുക്കുമെന്നായിരുന്നു സര്‍ക്കാറിന്റെയും ദേവസ്വം ബോര്‍ഡിന്റെയും പ്രഖ്യാപനം. എന്നാല്‍, നിര്‍മ്മാണ പ്രവര്‍ത്തവങ്ങളൊന്നും സമയബന്ധിതമായി നടന്നില്ല.

ആയിരകണക്കിന് താര്‍ത്ഥാടകര്‍ വിരിവെയ്ക്കുന്ന പമ്പ് മണപ്പുറത്ത് അതിനുള്ള സൗകര്യങ്ങളൊന്നും ഒരുങ്ങിയിട്ടില്ല. ഞുണുങ്ങാറിന് കുറുകെ നിര്‍മ്മിച്ച പാലത്തിന്റെ അപ്രോച്ച് റോഡിന്റെയും സംരക്ഷണ ഭിത്തിയുടെയും നിര്‍മ്മാണം പാതി വഴിയിലാണ്. കടുത്ത വെയില്‍ ഉണ്ടായാല്‍ പമ്പയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ പന്തലുകളും തണല്‍ കിട്ടാനുള്ള സംവിധാനങ്ങളും ഇല്ലാതെ വലയും. തീര്‍ത്ഥാടനത്തിന്റെ ബേസ് ക്യാമ്പായ നിലക്കലും സ്ഥിതി വ്യത്യസ്തമല്ല. തീര്‍ത്ഥാടകരുടെ എണ്ണത്തിനനുസരിച്ചുള്ള ശൗചാലയങ്ങളും ഇതുവരെ ക്രമീകരിക്കപ്പെട്ടിട്ടില്ല. ഇനി ഉള്ളവയാകട്ടെ അറ്റകുറ്റപണികള്‍ നടത്താത്തതിനാല്‍ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. കാലാവസ്ഥ പ്രതികൂലമാവുമെന്നത് മുന്നില്‍ കണ്ട് ദേവസ്വം ബോര്‍ഡ് ജോലികള്‍ നേരത്തെ തുടങ്ങിയില്ലെന്നും ആക്ഷേപമുണ്ട്,

Related posts:

Leave a Reply

Your email address will not be published.