സജി ചെറിയാന് വീണ്ടും രാജിവെക്കേണ്ടി വരുമെന്ന് പ്രാകാശ് ജാവഡേക്കര്‍
1 min readതിരുവനന്തപുരം: സജി ചെറിയാന് വീണ്ടും മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടിവരുമെന്ന് ബിജെപി നേതാവ് പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരണഘടനയില്‍ വിശ്വസിക്കുന്നില്ലെന്ന ഏറ്റവും വലിയ തെളിവാണ് സജി ചെറിയാന് വീണ്ടും മന്ത്രിസ്ഥാനത്തേക്ക് വന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനാ സംരക്ഷണത്തിനായി ബിജെപി ശക്തമായി പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപിയുടെ നേതൃത്വത്തില്‍ നടന്ന ഭരണഘടനാ സംരക്ഷണദിന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രകാശ് ജാവഡേക്കര്‍.