അഹമ്മദ് ദേവര്‍കോവിലും ആന്റണി രാജുവും പുറത്ത് കെബി ഗണേഷ് കുമാറും കടന്നപ്പള്ളിയും അകത്തേക്ക്

1 min read

തിരുവനന്തപുരം: തുടര്‍ ഭരണം കിട്ടിയ പിണറായി മന്ത്രിസഭയില്‍ തുടക്കത്തില്‍ തന്നെ പറഞ്ഞിരുന്നതാണ് മന്ത്രിസഭയില്‍ പകുതി കാലയളവാകുമ്പോല്‍ അഴിച്ചുപണി ഉണ്ടാകുമെന്ന്. ഒന്നാം മന്ത്രിസഭയിലും മന്ത്രിസഭ പുനഃസംഘടന ഉണ്ടായിരുന്നു. 2023ലും കേരളത്തില്‍ മന്ത്രിസഭയില്‍ പുനഃസംഘടന ഉണ്ടെന്നുതന്നെ പ്രതീക്ഷിക്കാം. നിലവില്‍ ഘടക കക്ഷി മന്ത്രിമാരില്‍ മാറ്റം വരാന്‍ സാധ്യതയുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തേക്ക് വരുന്നത്. അങ്ങനെയാണെങ്കില്‍ ജനാതിപത്യ കേരളാ കോണ്‍ഗ്രസ്സിലെ നേതാവ് ആന്റണി രാജുവിന്റെ മന്ത്രിസ്ഥാനം ഈ വര്‍ഷം തെറിക്കാനും ആ സ്ഥാനത്തേക്ക് കെബി ഗണേഷ്‌കുമാര്‍ എത്താനും സാധ്യതകള്‍ ഏറെയാണ്. കാരണം രണ്ടാം മന്ത്രിസഭ തീരുമാനിക്കുന്ന സമയത്ത് ഗണേഷ് കുമാര്‍ മന്ത്രിയാകാന്‍ സാധ്യതയുണെന്ന തരത്തില്‍ ചര്‍ച്ചകളുണ്ടായിരുന്നതാണ്.

ഐഎന്‍എല്ലിലെ അഹമ്മദ് ദേവര്‍ കോവിലാണ് മന്ത്രിസ്ഥാനം നഷ്ടമാകാന്‍ സാധ്യതയുള്ള അടുത്ത മന്ത്രി പകരം കേരളാ കോണ്‍ഗ്രസ്സ് എസ് നേതാവ് കടന്നപ്പള്ളി രാമചന്ദ്രന് മന്ത്രിസ്ഥാനം ലഭിച്ചേക്കാം. ഒന്നാം പിണറായി വിജയന്‍ മന്ത്രിസഭ 2016 മെയ് 25 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. വ്യവസായ മന്ത്രിയായിരുന്ന ഇ.പി. ജയരാജന്‍ വകുപ്പിന്റെ പൊതുമേഖലാസ്ഥാപനങ്ങളുടെ തലപ്പത്ത് ബന്ധുക്കളേ നിയമച്ചിതിനെ തുടര്‍ന്നുണ്ടായ ആരോപണത്തെ തുടര്‍ന്ന് 2016 ഒക്ടോബര്‍ 14ന് രാജിവെക്കുകയുണ്ടായി. ഗതാഗതമന്ത്രിയായിരുന്ന എകെ ശശീന്ദ്രന്‍ ഒരു ചാനല്‍ ഒരുക്കിയ പെണ്‍കെണിയില്‍പ്പെടുകയും ആ സംഭാഷണം ചാനല്‍ 2017 മാര്‍ച്ച് 26ന് പുറത്തുവിട്ടതിനെ തുടര്‍ന്ന് രാജിവെക്കുകയുണ്ടായി. തുടര്‍ന്ന് തോമസ് ചാണ്ടിയായിരുന്നു മന്ത്രിയായിരുന്നത്.

2017 നവംബര്‍ 15ന് അദ്ദേഹവും രാജിവച്ചു. 2018 നവംബര്‍ 26ന് ജലവിഭവവകുപ്പ് മന്ത്രിയായിരുന്ന മാത്യൂ ടി തോമസ് ജെഡിഎസിലെ ധാരണ പ്രകാരം രാജിവച്ചു പകരം ചിറ്റൂര്‍ എംഎല്‍എ കെ. കൃഷ്ണന്‍ കുട്ടി മന്ത്രിയായി. ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് മന്ത്രി സ്ഥാനത്ത് തുടരാന്‍ കെടി ജലീല്‍ യോഗ്യനല്ലന്ന ലോകായുക്താ ഉത്തരവിനെതുടര്‍ന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന കെ ടി ജലീല്‍ 2021 ഏപ്രില്‍ 13ന് രാജിവെക്കുകയായിരുന്നു.

2021 മെയ് 20നാണ് പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന രണ്ടാം മന്ത്രിസഭ അധികാരമേല്‍ക്കുന്നത്. ഒന്നാം പിണറായി മന്ത്രിസഭയില്‍ 20 മന്ത്രിമാര്‍ ആയിരുന്നെങ്കില്‍ രണ്ടാം തവണ 21 കാബിനറ്റ് മന്ത്രിമാര്‍ ഉള്ള സര്‍ക്കാരാണ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. ആദ്യ രണ്ടരവര്‍ഷം ഐഎന്‍എലിന്റെ അഹമ്മദ് ദേവര്‍കോവിലും, ജനാധിപത്യ കോണ്‍ഗ്രസിന്റെ ആന്റണി രാജുവും മന്ത്രിമാരാകുകയും, അടുത്ത രണ്ടരക്കൊല്ലം കെ ബി ഗണേഷ് കുമാറും, രാമചന്ദ്രന്‍ കടന്നപ്പള്ളിയും മന്ത്രിമാരാകും എന്നായിരുന്നു ധാരണ.

Related posts:

Leave a Reply

Your email address will not be published.