കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റിനെതിരെ നടപടിക്ക് സാധ്യത,ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കിയതില്‍ വിശദീകരണം തേടും

1 min read

തിരുവനന്തപുരം:കണ്ണൂര്‍ സര്‍വ്വകലാശാല സിണ്ടിക്കേറ്റിനെതിരെ ഗവര്‍ണര്‍.നടപടിക്ക് ഒരുങ്ങുന്നു. ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കിയതില്‍ വിശദീകരണം തേടും.ചാന്‍സിലര്‍ക്കെതിരായ പ്രമേയത്തിന് വി സി അനുമതി നല്‍കിയത് ചട്ടവിരുദ്ധമെന്നാണ് വിലയിരുത്തല്‍.രാജ്ഭവന്‍ നിയമ വിദഗ്ധരുമായി കൂടിയാലോചന തുടങ്ങി.ഇതുവരെ ഔദ്യോഗികമായി വിശദീകരണം ചോദിച്ചിട്ടില്ലെന്ന് കണ്ണൂര്‍ സര്‍വ്വകലാശാല അറിയിച്ചു.

ഗവര്‍ണര്‍ സര്‍ക്കാര്‍ പോരില്‍ നിയമപരമായുള്ളത് നിയമപരമായി നേരിടുമെന്ന് സിപിഎം പിബി അംഗം എസ്. രാമചന്ദ്രന്‍ പിള്ള പറഞ്ഞു.ഫെഡറല്‍ തത്വങ്ങളുടെ ലംഘനമുണ്ടായാല്‍ അത് ജനങ്ങളോട് പറയുമെന്നും എസ് ആര്‍ പി വ്യക്തമാക്കി. ഗവര്‍ണറുടെ ഇടപെടലുകള്‍ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന് കേന്ദ്രകമ്മറ്റി അംഗം തോമസ് ഐസക്ക് പറഞ്ഞു.ആര്‍എസ്എസിന് സര്‍വകലാശാലകള്‍ വിട്ടുകൊടുക്കില്ല. നിയമപരമായും ജനകീയ പ്രതിരോധം ഒരുക്കിയും നേരിടും. ഭരണമില്ലാത്ത സ്ഥലത്ത് ബിജെപിയുടെ രാഷ്ട്രീയ ചട്ടുകമാണ് ഗവര്‍ണര്‍മാര്‍ എന്നും ഐസക്ക് പരിഹസിച്ചു

ധനമന്ത്രിയിലുള്ള പ്രീതി പിന്‍വലിച്ച് ഗവര്‍ണ്ണര്‍. മന്ത്രിയില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി. സംസ്ഥാനത്തെ അസാധാരണ പ്രതിസന്ധി തുടരുമ്പോള്‍ അടുത്ത സീന്‍ എന്തായിരിക്കുമെന്നാണ് പ്രധാന ആകാംക്ഷ. ബാലഗോപാലിനെതിരായ ഭരണഘടനാ പരമായ നടപടി എന്ന ഗവര്‍ണ്മറുടെ ആവശ്യം മുഖ്യമന്ത്രി തള്ളിക്കളിഞ്ഞു. പക്ഷെ നിയമനഅധികാരിയായ ഗവര്‍ണ്ണറുടെ പ്രീതി നഷ്ടമായ മന്ത്രിക്ക് ഇനി തുടരാന്‍ നിയമപരമായ പ്രശ്‌നമുണ്ടോ. ഇങ്ങനെ പലതരത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്.

ഗവര്‍ണ്ണര്‍ ചൂണ്ടിക്കാട്ടുന്നത് പോലെ രാജ്യോദ്രോഹക്കുറ്റമായി കണക്കാക്കാന്‍ പറ്റുന്ന ഒന്നല്ല പ്രസംഗമെന്ന് നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സര്‍ക്കാറും പ്രതിപക്ഷവും. ഗവര്‍ണ്ണറുടെ അധികാരത്തെ കുറിച്ചുള്ള മിക്ക കേസുകളിലും ജനകീയ സര്‍ക്കാറുകള്‍ക്ക് അനുകൂലമാണ് കോടതി വിധികളെന്ന ആത്മവിശ്വാസവും സര്‍ക്കാറിനുണ്ട്. പക്ഷെ പ്രീതി പിന്‍വലിച്ച ഗവര്‍ണ്ണറുടെ നടപടി അസാധാരണ നിയമയുദ്ധത്തിന് വഴിതെളിക്കാനിടയുണ്ടെന്ന് സര്‍ക്കാര്‍ കരുതുന്നു.

ഗവര്‍ണ്ണര്‍ പ്രീതി പിന്‍വലിച്ച മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ എന്താകും സ്ഥിതി എന്നതിനെക്കുറിച്ച് സര്‍ക്കാരിന് ആശങ്കയുണ്ട്. ഇതേക്കുറിച്ച് സര്‍ക്കാര്‍ ഇതിനകം നിയമവിദഗ്ധരുമായി കൂടിയാലോചന തുടങ്ങിക്കഴിഞ്ഞു. ഭരണഘടനാ ബെഞ്ച് വരെ നീളാവുന്ന കേസായി വരെ ഇതു മാറാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലുകളുണ്ട്. അതേ സമയം പ്‌ളഷര്‍ പിന്‍വലിച്ചത് വ്യക്തിപരമല്ലെന്നും വിശദമായ പരിശോധനക്ക് ശേഷമാണെന്നും രാജ്ഭവന്‍ വിശദീകരിക്കുന്നു. രാഷ്ട്രീയനേതാക്കള്‍ക്ക് ഗവര്‍ണ്ണറെ വിമര്‍ശിക്കാം. പക്ഷെ ഗവര്‍ണ്ണര്‍ നിയമിച്ച മന്ത്രിമാര്‍ക്ക് ആ വിമര്‍ശനം പറ്റില്ലെന്നാണ് രാജ്ഭവന്‍ വിശദീകരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഉപദേശത്തിനൊപ്പം ഒരു മന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ ഗവര്‍ണ്ണറുടെ പ്രീതി കൂടി നിര്‍ബന്ധമാണെന്ന് ആവര്‍ത്തിക്കുന്ന രാജ്ഭവന്റെ തുടര്‍നീക്കങ്ങളിലും സസ്‌പെന്‍സ് തുടരുകയാണ്.

Related posts:

Leave a Reply

Your email address will not be published.