എംഎല്‍എക്കെതിരായ ജാതി അധിക്ഷേപ കേസ് പരാതിക്കാരിക്കെതിരെയും കേസ്
1 min readആലപ്പുഴ: കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് ജാതീയമായി അധിക്ഷേപിച്ചെന്ന പരാതി നല്‍കിയ ആര്‍ ജി ജിഷക്കെതിരെയും പൊലീസ് കേസെടുത്തു. തോമസ് കെ തോമസിനെയും ഭാര്യയെയും അധിക്ഷേപിച്ചെന്ന പരാതിയിലാണ് എന്‍സിപി മഹിളാ വിഭാഗം ജില്ലാ പ്രസിഡന്റ് ആര്‍ ജി ജിഷക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
അതേസമയം, യോഗത്തിന് മുമ്പേ തന്നെ എംഎല്‍എ അസഭ്യം പറഞ്ഞെന്നാണ് ജിഷ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. പാര്‍ട്ടി അംഗമല്ലാത്ത ഷെര്‍ളി തോമസ് വേദിയില്‍ ഇരുന്നത് ചോദ്യം ചെയ്തപ്പോള്‍ അധിക്ഷേപിച്ചു. ചുമലില്‍ പിടിച്ച് തള്ളിയെന്നും മൊഴിപ്പകര്‍പ്പിലുണ്ട്. യോഗം തുടങ്ങിയപ്പോള്‍ പാര്‍ട്ടി അംഗമല്ലാത്ത ഷെര്‍ളി തോമസ് വേദിയിലിരുന്നു. പുറത്തുള്ളവര്‍ വേദി വിടണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചുവെന്നും തുടര്‍ന്ന് എംഎല്‍എ ചുമലില്‍ പിടിച്ചു തള്ളിയെന്നുമാണ് പരാതിക്കാരിയുടെ മൊഴി. നിന്നെ പോലുള്ള ജാതികളെ പാര്‍ട്ടിയില്‍ വേണ്ടെന്ന് പറഞ്ഞുവെന്നും തന്നെ അടിക്കാന്‍ ഓങ്ങിയപ്പോള്‍ മറ്റുള്ളവര്‍ തടയുകയായിരുന്നുവെന്നും ജിഷ പറയുന്നു.
ആര്‍ ബി ജിഷയുടെ പരാതിയില്‍ കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിനും ഭാര്യ ഷേര്‍ളി തോമസിനുമെതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് ഹരിപ്പാട് പൊലീസ് കേസെടുത്തത്. ഈ മാസം ഒമ്പതിന് ഹരിപ്പാട് മണ്ഡലത്തിലെ എന്‍സിപി ഫണ്ട് ശേഖരണ യോഗത്തിലാണ് കേസിനാസ്!പദമായ സംഭവം നടന്നത്. ഹരിപ്പാട് മണ്ഡലത്തില്‍ പെടാത്തവര്‍ പുറത്ത് പോകണമെന്ന് ജിഷ ആവശ്യപ്പെട്ടതോടെയാണ് ബഹളം തുടങ്ങിയത്. ഇതിനിടെ ആര്‍ ബി ജിഷയുടെ നിറം പറഞ്ഞ് ഷേര്‍ലി തോമസ് ആക്ഷേപിച്ചു. പിന്നാലെ നേതാക്കള്‍ തമ്മില്‍ പരസ്!പരം വാക്കേറ്റമുണ്ടായി. ഇതിനിടെ ഭാര്യയെ ന്യായീകരിച്ച് തോമസ് കെ തോമസ് സംസാരിക്കുന്നുണ്ട്.
ജിഷയുടെ പരാതിയില്‍ എംഎല്‍എയെ ഒന്നാം പ്രതിയും ഭാര്യയെ രണ്ടാം നിലവില്‍ പ്രതിയുമാക്കിയാണ് കേസെടുത്തിരിക്കുന്നത്. പാര്‍ട്ടി യോഗങ്ങളിലും ഔദ്യോഗിക മീറ്റിംഗുകളിലും തോമസ് കെ തോമസ്, ഭാര്യ ഷേര്‍ലിയുമായി പങ്കെടുക്കുന്നു എന്ന് പ്രവര്‍ത്തകര്‍ക്കിടയില്‍ നേരത്തെ മുതല്‍ ആക്ഷേപമുണ്ട്. മണ്ഡലം പ്രസിഡന്റ് ക്ഷണിച്ചിട്ടാണ് താന്‍ യോഗത്തിനെത്തിയതെന്ന് എംഎല്‍എ പ്രതികരിച്ചു. നിയമസഭയില്‍ നിന്ന് മടങ്ങുന്ന വഴിയായതിനാലാണ് ഭാര്യയെ ഒപ്പം കൂട്ടിയതെന്നും എംഎല്‍എ പറയുന്നു.