‘ശരീരഘടനയില്‍ വ്യത്യാസം’, മ്യൂസിയത്തും കുറവന്‍കോണത്തും അക്രമം നടത്തിയത് ഒരാളല്ലെന്ന് പൊലീസ്
1 min readതിരുവനന്തപുരം: മ്യൂസിയത്തും കുറവന്‍കോണത്തും അക്രമം നടത്തിയത് ഒരാളല്ലെന്ന് പൊലീസ്. രണ്ട് പേരുടെയും ശരീരഘടനയില്‍ വ്യത്യാസമുണ്ടെന്നാണ് പൊലീസ് പറയുന്നത്. മ്യൂസിയത്ത് സ്ത്രീയെ ആക്രമിച്ചയാള്‍ക്ക് നല്ല ശാരീരിക ക്ഷമതയുണ്ട്. വീട്ടില്‍ കയറിയ ആള്‍ക്ക് പരാതിക്കാരിയുടെ മൊഴിയുമായി രൂപ സാദൃശ്യമില്ലെന്നുമാണ് പൊലീസ് പറയുന്നത്. കുറവന്‍കോണത്ത് പ്രതി വീട്ടില്‍ കയറിയതിന് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് മ്യൂസിയം പരിസരത്ത് യുവതിക്ക് നേരെ ആക്രമണം നടന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രിയാണ് പ്രതി കുറവന്‍കോണത്തെ വീട്ടില്‍ കയറാന്‍ ശ്രമിച്ചത്. രാത്രി 9.45 മുതല്‍ പ്രതി വീടിന്റെ പരിസരത്തുണ്ട്. അ!ര്‍ദ്ധരാത്രി 11.30 നാണ് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചത്. തിരികെപ്പോയി വീണ്ടുമെത്തിയ ശേഷമാണ് വീടിന്റെ മുകള്‍നിലയിലേക്കുള്ള ഗേറ്റിന്റെയും മുകള്‍നിലയിലെ ഗ്രില്ലിന്റെയും പൂട്ടുതകര്‍ത്തത്. ജനലും തകര്‍ക്കാന്‍ ശ്രമിച്ചു. മൂന്നര വരെ ഇയാള്‍ ഇവിടെ തന്നെയുണ്ടായിരുന്നു. പിന്നാലെയാണ് മ്യൂസിയത്ത് ലൈംഗികാതിക്രമം നടത്തിയ ആള്‍തന്നെയല്ലേ ഇതെന്ന സംശയം ബലപ്പെട്ടത്.
അതേസമയം കുറവന്‍ര്‍കോണത്തെ വീട്ടില്‍ ചൊവ്വാഴ്ച്ച നടന്നതിന് സമാനമായ രീതിയില്‍ ഇന്നലെ രാത്രിയും അതിക്രമം നടന്നു. ചൊവ്വാഴ്ച്ച രാത്രി അതിക്രമം നടത്തിയ അതേയാള്‍ ഇന്നലെ രാത്രിയും ഈ വീട്ടിലെത്തി. സി സി ടി വി യി ല്‍ ഇയാളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍ മുഖം മറച്ചാണ് യുവാവ് പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞദിവസം കണ്ട അതേ ആളാണ് ഇന്നലെ രാത്രിയും വീട്ടിലെത്തിയതെന്നാണ് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.