എസ്ഡിപിഐ കൊടി എന്ന് കരുതി പോര്‍ച്ചുഗല്‍ പതാക വലിച്ചു കീറിയ യുവാവ് പെട്ടു
1 min readകണ്ണൂര്‍: എസ് ഡി പി ഐയുടെ കൊടിയാണെന്ന് കരുതി പോര്‍ച്ചുഗലിന്റെ പതാക വലിച്ചു കീറിയ യുവാവിനെതിരെ കേസെടുത്തു. കണ്ണൂര്‍ പാനൂര്‍ വൈദ്യര് പീടികയില്‍ ഏലാങ്കോട് ദീപകിനെതിരെ പാനൂര്‍ പൊലീസാണ് കേസെടുത്തത്. കേരള പൊലീസ് ആക്റ്റ് പ്രകാരം പൊതു ശല്യം ഉണ്ടാക്കിയതിനാണ് കേസ്. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. പോര്‍ച്ചുഗല്‍ ആരാധകരെത്തി യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് എസ് ഡി പി ഐയുടെ കൊടിയാണെന്ന് കരുതി നശിപ്പിച്ചതാണെന്ന് യുവാവ് വ്യക്തമാക്കിയത്.
ലോകകപ്പിന്റെ ആവേശം നാടെങ്ങും അലയടിക്കവേയാണ് ആരാധകര്‍ കെട്ടിയ പോര്‍ച്ചുഗലിന്റെ പതാക വലിച്ച് കീറി യുവാവിന്റെ ചിത്രം വലിയ തോതില്‍ പ്രചരിച്ചത്. കണ്ണൂര്‍ പാനൂര്‍ വൈദ്യര് പീടികയില്‍ ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് സംഭവം. ലോകകപ്പില്‍ പറങ്കിപ്പടയക്ക് പിന്തുണ അറിയിച്ച് കൊണ്ടാണ് പോര്‍ച്ചുഗല്‍ പതാക കെട്ടിയിരുന്നത്. എന്നാല്‍ പതാക കണ്ടപ്പോള്‍ ദീപക് അത് എസ് ഡി പി ഐയുടേതാണെന്നാണ് കരുതിയത്. അതുകൊണ്ടാണ് വലിച്ചുകീറിയതെന്നാണ് ഇയാള്‍ പിന്നീട് പറഞ്ഞത്. ഇയാള്‍ പോര്‍ച്ചുഗലിന്റെ പതാക വലിച്ച് കീറുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്. പൊതുശല്യം ഉണ്ടാക്കുന്ന പ്രവര്‍ത്തനമാണ് ഇയാളുടേതെന്ന് പൊലീസ് പറഞ്ഞു. ആരാധകര്‍ തമ്മിലുള്ള എന്തെങ്കിലും പ്രശ്നം ഇതിന് പിന്നിലുണ്ടോ എന്നകാര്യം കൂടി
എസ്ഡിപിഐയുടെ കൊടിയാണെന്ന് കരുതി; പോര്‍ച്ചുഗല്‍ പതാക വലിച്ച് കീറി യുവാവ്
അതേസമയം, ബ്രസീല്‍, അര്‍ജന്റീന എന്നിവയ്ക്കൊപ്പം പോര്‍ച്ചുഗല്‍ ആരാധകരും ചേര്‍ന്നതോടെ നാടെങ്ങും ഇപ്പോള്‍ ലോകകപ്പ് ആഘോഷമാക്കുന്നതിനുള്ള ഒരുക്കത്തിലാണ്. ഒരു സൈഡില്‍ കട്ടൗട്ട് യുദ്ധങ്ങള്‍ നടക്കുമ്പോള്‍ മിക്ക ആരാധക കൂട്ടങ്ങളും ഒരുമിച്ച് മത്സരങ്ങള്‍ കാണുന്നതിനുള്ള കൂറ്റന്‍ സ്ക്രീനുകള്‍ സ്ഥാപിക്കുന്നതിനുള്ള ഒരുക്കത്തിലാണ്. ഇത്തവണ പോര്‍ച്ചുഗല്‍ മികച്ച ടീമുമായാണ് ഖത്തറില്‍ എത്തിയിരിക്കുന്നത്. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നയിക്കുന്ന ടീമില്‍ ജാവോ ഫെലിക്സ്, ബ്രൂണോ ഫെര്‍ണാണ്ടസ്, ബെര്‍ണാഡോ സില്‍വ, പെപ്പെ, റൂബന്‍ ഡയസ് തുടങ്ങിയവരെല്ലാം ഇടംപിടിച്ചിട്ടുണ്ട്. ഗ്രൂപ്പ് എച്ചില് ഉറുഗ്വേ, ഘാന, ദക്ഷിണ കൊറിയ എന്നിവര്‍ക്കൊപ്പമാണ് പോര്‍ച്ചുഗല്‍.