കെഎസ്ആര്‍ടിസിയില്‍ ‘ഫോണ്‍പേ’ സംവിധാനം ഉടനില്ല
1 min readതിരുവനന്തപുരം: കെ.എസ്.ആര്.ടി.സി. ബസിനുള്ളില്‍ മൊബൈല്‍ഫോണ്‍ വഴി ടിക്കറ്റെടുക്കാനുള്ള സംവിധാനം വൈകും. ഫോണ്‍പേ ആപ് വഴി ബസിനുള്ളില്‍ പണം കൈമാറി ടിക്കറ്റെടുക്കാനുള്ള സംവിധാനമാണ് സജ്ജീകരിച്ചത്. കഴിഞ്ഞമാസം 28ന് നിശ്ചയിച്ചിരുന്ന ഉദ്ഘാടനം സാങ്കേതികപ്പിഴവ് പരിഹരിക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് മാറ്റിവെച്ചിരുന്നു. ഓടുന്ന ബസുകളിലെ ഓണ്‍ലൈന്‍ പണമിടപാടിലെ പരിമിതികളും കെ.എസ്.ആര്.ടി.സി. അക്കൗണ്ടിങ് സംവിധാനവുമായുള്ള പൊരുത്തക്കേടുകളുമാണ് പദ്ധതിക്ക് തിരിച്ചടിയായത്. സ്റ്റാര്‍ട്ടപ്പ് സംരംഭത്തിന്റെ ഭാഗമായാണ് ഓണ്‍ലൈന്‍ സംവിധാനമൊരുക്കിയത്.
ബസിനുള്ളില്‍ ഒട്ടിച്ചിരിക്കുന്ന ക്യൂ ആര് കോഡ് സ്കാന്‍ ചെയ്ത് ടിക്കറ്റ് തുക നല്‍കാനും. പണം കൈമാറിയ മെസേജ് കണ്ടക്ടറെ ബോധ്യപ്പെടുത്തിയാല്‍ മതിയായിരുന്നു. ഓരോ ബസുകളിലെയും വരുമാനം ഡ്യൂട്ടി കഴിയുമ്പോള്‍ കണ്ടക്ടര്‍ ഡിപ്പോകളില്‍ അടയ്ക്കുന്നതാണ് നിലവിലെ രീതി. ഓണ്‍ലൈനില്‍ പണം സ്വീകരിക്കുമ്പോള്‍ കണ്ടക്ടറുടെ കണക്കില്‍ അത് ഉള്‍പ്പെടുത്തേണ്ടിവരും. ഇതിനായി ഒരു കേന്ദ്രീകൃത അക്കൗണ്ടിലേക്ക് പണം സ്വീകരിക്കുകയും തുക ലഭിക്കുന്നവിവരം കണ്ടക്ടറെ അറിയിക്കാനും തീരുമാനിച്ചു.
എങ്ങനെ വിവരം കൈമാറുമെന്നത് വെല്ലുവിളിയായി. ടിക്കറ്റ് മെഷീനിലേക്ക് സന്ദേശം അയക്കാനുംകഴിയില്ല. എല്ലാ ബസുകളിലെയുംകണ്ടക്ടറുടെ മൊബൈല്‍ ഫോണിലേക്ക് എസ്.എം.എസ്. അയക്കുകയാണ് മറ്റൊരുവഴി. ഇതിന് ഓരോ ബസുകളിലെയും കണ്ടക്ടര്‍മാരുടെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ ഉള്‍ക്കൊള്ളിക്കേണ്ടിവരും. ബസ് പുറപ്പെടുന്നതിന് തൊട്ടുമുമ്പ് കണ്ടക്ടറെ മാറ്റേണ്ടിവന്നാല്‍ ഓണ്‍ലൈനില്‍ നല്കിയ മൊബൈല്‍ നമ്പറും മാറ്റേണ്ടിവരും.
എന്തെങ്കിലും സാങ്കേതികപ്രശ്നം കരണം എസ്.എം.എസ്. വൈകിയാല്‍ കണ്ടക്ടറും യാത്രക്കാരും തമ്മില്‍ തര്‍ക്കത്തിനും സാധ്യതയുണ്ട്. ധികം ബസുകള്‍ നിരത്തിലുണ്ട്. കടകളിലേതുപോലെ പണമിടപാട് വിവരം അറിയിക്കാന്‍ ബസില്‍ സ്പീക്കര്‍ പിടിപ്പിക്കുന്നതും പ്രായോഗികമല്ല. ഏത് ബസില്‍നിന്നുള്ള പണമിടപാടാണെന്നും തിരിച്ചറിയാന്‍ കഴിയില്ല. ക്യൂ ആര് കോഡില്‍ ക്രമക്കേട് കാണിച്ച് പണം തട്ടിയ സംഭവങ്ങളുമുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിച്ചാലേ ഫോണ്‍പേ സംവിധാനം പ്രവര്ത്തനക്ഷമമാവു.