എന്നോട് സംസാരിക്കാന്‍
രാജ്ഭവനിലേക്ക് വരാം; എല്ലാവരും
മാധ്യമപ്രവര്‍ത്തകരല്ലെന്ന് ഗവര്‍ണര്‍

1 min read

സര്‍വ്വകലാശാല വിസിമാരോട് രാജിവക്കാനുള്ള നിര്‍ദ്ദേശം തള്ളി മുഖ്യമന്ത്രി. മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തോടുള്ള പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്താണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംസാരിച്ചത്. പാര്‍ട്ടി കേഡര്‍ ആളുകള്‍ മാധ്യമ പ്രവര്‍ത്തകരാണെന്ന രീതിയില്‍ വന്നിരിക്കുന്നു. തന്നോട് സംസാരിക്കാന്‍ ആവശ്യമുള്ളവര്‍ക്ക് രാജ് ഭവനിലേക്ക് വരാമെന്നും നിങ്ങളില്‍ എത്ര പേര്‍ യഥാര്‍ത്ഥ മാധ്യമ പ്രവര്‍ത്തകരാണ് എന്നും ഗവര്‍ണര്‍ സംശയം ചെലുത്തി. കൂട്ടത്തിലുള്ള എല്ലാവരും മാധ്യമ പ്രവര്‍ത്തകര്‍ അല്ല എന്നും ചിലര്‍ മാധ്യമ പ്രവര്‍ത്തകരായി നടിക്കുകയാണെന്നും അത്തരം ആളുകളോട് സംസാരിച്ചു സമയം കളയാന്‍ താല്‍പര്യം ഇല്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

ഗവര്‍ണറെ തിരുത്തിക്കാന്‍ ആണ് ഇപ്പോഴത്തെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അത് പരാജയപ്പെട്ടാലല്ലേ, അപ്പോള്‍ അടുത്ത നടപടികള്‍ ആലോചിക്കാമെന്നും ഗവര്‍ണറെ പിന്‍വലിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യ ഭരണത്തെ നോക്കുകുത്തിയാക്കി പിന്‍വാതില്‍ ഭരണം നടത്താന്‍ സമ്മതിക്കില്ല. കൊളോണിയല്‍ ഭരണത്തിന്റെ നീക്കിയിരിപ്പാണ് ഗവര്‍ണര്‍ പദവി. ആ സ്ഥാനം തിരിച്ചെടുക്കാത്തത് ജനാധിപത്യ മൂല്യം മുറുകെ പിടിക്കുന്നത് കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിനെതിരെ മാത്രമല്ല, സംസ്ഥാനത്തിനാകെ എതിരെയുള്ള നീക്കമാണിത്. ലീഗ് നേതാക്കള്‍ ആപത്ത് തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് അവര്‍ ഗവര്‍ണറുടെ നീക്കത്തിന് എതിര് നില്‍ക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ അങ്ങനെ അല്ല, പ്രതിപക്ഷ നേതാവ് ബിജെപി തന്ത്രത്തിനു കൂട്ട് നില്‍ക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Related posts:

Leave a Reply

Your email address will not be published.