ട്രാഫിക് സിഗ്‌നലില്‍ ഹോണ്‍ മുഴക്കിയെന്ന് ആരോപിച്ച് നടുറോഡില്‍ യാത്രക്കാരന് മര്‍ദ്ദനം

1 min read

തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രാഫിക് നിഗ്‌നലില്‍ ഹോണ്‍ മുഴക്കിയെന്ന് ആരോപിച്ച് യാത്രക്കാരന് നടുറോഡില്‍ മര്‍ദ്ദനം. കൃഷി വകുപ്പിലെ ഉദ്യോഗസ്ഥനായ നെയ്യാറ്റിന്‍കര സ്വദേശി പ്രദീപിനാണ് മര്‍ദ്ദനമേറ്റത്. ചൊവ്വാഴ്ച വൈകുന്നേരം നിറമണ്‍കരയിലാണ് സംഭവം. രണ്ട് യുവാക്കള്‍ ചേര്‍ന്നാണ് പ്രദീപിനെ മര്‍ദ്ദിച്ചത്. തലയ്ക്ക് ഗുരുതര പരിക്കുണ്ട്. വായില്‍ മൂന്ന് സ്റ്റിച്ചുണ്ട്. ‘നിറമണ്‍കരയില്‍ ഗതാഗതകുരുക്കുണ്ടായിരുന്നു. തന്റെ വാഹനത്തിന് പുറകിലുള്ളവര്‍ ഹോണ്‍ മുഴക്കിയിരുന്നു. താന്‍ ഹോണ്‍ മുഴക്കിയെന്ന് ആരോപിച്ച് തൊട്ടുമുന്‍പിലുണ്ടായിരുന്ന ബൈക്കിലെ രണ്ട് യുവാക്കള്‍ ഇറങ്ങി മര്‍ദ്ദിച്ചു. ‘ബ്ലോക്കിന്റെ ഇടയില്‍ കൂടി കയറി പോകടാ’ എന്ന് ആക്രോശിച്ച് തന്നെ ഇടിക്കുകയായിരുന്നു’. തുടര്‍ന്ന് രണ്ടുപേരും ബൈക്കില്‍ കയറി പോയെന്നും പ്രദീപ് പറഞ്ഞു. കരമന പൊലീസില്‍ പരാതി നല്‍കിയെങ്കിലും പ്രതികളെ ഇതുവരെ പിടികൂടാനായില്ല.

Related posts:

Leave a Reply

Your email address will not be published.